CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 59 Seconds Ago
Breaking Now

റോളക്‌സ് വാച്ച് തട്ടിയെടുക്കാന്‍ 26-കാരനായ ഒമാന്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന് കവര്‍ച്ചക്കാര്‍; ജീവന്‍ പോയത് വാച്ചിന് വേണ്ടിയുള്ള പിടിവലിക്കിടെ; ലണ്ടന്‍ തെരുവുകളില്‍ 24 മണിക്കൂറില്‍ ജീവന്‍ നഷ്ടപ്പെട്ട് 3 യുവാക്കള്‍

സംഭവങ്ങളില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്

വീട്ടിലേക്ക് നടക്കുകയായിരുന്ന യുവാവിന്റെ വാച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ച കവര്‍ച്ചക്കാര്‍ 26-കാരനെ കുത്തിക്കൊന്നു. 26-കാരനായ ഒമാന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ബിന്‍ അബ്ദുള്ളാ അല്‍ അരൈമിക്കാണ് വാച്ചിന്റെ പേരില്‍ ജീവന്‍ നഷ്ടമായത്. ലണ്ടന്‍ നൈറ്റ്‌സ്ബ്രഡ്ജിലെ റെസ്റ്റൊറന്റില്‍ നിന്ന് വീട്ടിലേക്ക് നടക്കുമ്പോഴാണ് മുഖംമൂടി അണിഞ്ഞ ഒരു സംഘം വിദ്യാര്‍ത്ഥിയുടെ കൈയിലുണ്ടായിരുന്ന റോളക്‌സ് വാച്ചിനായി ചാടിവീണത്. 

അല്‍ അരൈമി തിരിച്ച് പോരാടാന്‍ ശ്രമിച്ചെങ്കിലും പിടിവലിക്കിട കുത്തേല്‍ക്കുകയായിരുന്നു. പുറത്ത് കുത്തേറ്റ നിലയില്‍ ബോധരഹിതനായി കിടന്ന യുവാവ് വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിക്ക് സംഭവസ്ഥലത്ത് വെച്ച് മരിച്ചതായി സ്ഥിരീകരിച്ചു. തലസ്ഥാന നഗരത്തില്‍ ഇതുള്‍പ്പെടെ മൂന്ന് അക്രമങ്ങളില്‍ മൂന്ന് ചെറുപ്പക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി യുകെയില്‍ താമസിച്ച് പഠിക്കുകയായിരുന്നു അല്‍ അരൈമി. ബഹ്‌റിനില്‍ നിന്നെത്തിയ സുഹൃത്തിനൊപ്പം നടന്ന് പോകുമ്പോഴാണ് കവര്‍ച്ചക്കാര്‍ ചാടിവീണതെന്ന് മറ്റൊരു സുഹൃത്ത് വ്യക്തമാക്കി. കൂടെയുണ്ടായിരുന്ന വ്യക്തിക്കും പരുക്കേറ്റിട്ടുണ്ട്. ബിസ് എന്നറിയപ്പെടുന്ന റാപ്പര്‍ 20-കാരന്‍ ക്രോസ്ലൂം ഡേവിസാണ് ഡെപ്ട്‌ഫോര്‍ഡില്‍ കുത്തേറ്റ് മരിച്ചത്. ഇതിന് പിന്നാലെ ഈസ്റ്റ് ലണ്ടന്‍ ഹാക്ക്‌നിയില്‍ 22-കാരന്‍ എക്‌സോസ് ഗിംബിയെന്ന യുവാവും കൊല്ലപ്പെട്ടു. 

സംഭവങ്ങളില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ ഒരു 14 വയസ്സുകാരനും ഉള്‍പ്പെടും. തലസ്ഥാന നഗരത്തില്‍ നിന്നും പിടികൂടിയ ആയുധങ്ങളെ ശേഖരം പുറത്തുവിട്ടത് രാജ്യത്തെ ഞെട്ടിച്ചതിന് പിന്നാലെയാണ് തെരുവില്‍ ചോരപ്പുഴ ഒഴുകിയത്. 




കൂടുതല്‍വാര്‍ത്തകള്‍.