CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 45 Seconds Ago
Breaking Now

6 ദിവസം ഇനി 'കനത്ത' മഴ; 200 വര്‍ഷത്തിനിടെയുള്ള ദുരിതപൂര്‍ണ്ണമായ വെള്ളപ്പൊക്കം വരുന്നു; പട്ടണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് നിര്‍ദ്ദേശം; രാജ്യം അടിയന്തരാവസ്ഥയില്‍!

രാജ്യം ദേശീയ അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി

അടുത്ത ആറ് ദിവസങ്ങളില്‍ കനത്ത മഴ പെയ്തിറങ്ങുമെന്ന് വ്യക്തമായതോടെ 200 വര്‍ഷത്തിനിടെയുള്ള ഏറ്റവും ദുരിതപൂര്‍ണ്ണമായ വെള്ളപ്പൊക്കം വരുമെന്ന് മുന്നറിയിപ്പ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളോട് വീടുകള്‍ വിട്ടിറങ്ങാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഡെന്നീസ് കൊടുങ്കാറ്റ് ഉയര്‍ത്തിവിട്ട കടുത്ത കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ വൈ, ട്രെന്റ് നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. 

ഒരു മാസത്തെ മഴയാണ് ആറ് ദിവസം കൊണ്ട് പെയ്യുക. ജീവന് അപകടമെന്ന പത്ത് മുന്നറിയിപ്പുകളാണ് പ്രാബല്യത്തിലുള്ളത്. ആറ് ദിവസമാണ് കനത്ത മഴ പെയ്യുകയെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് വ്യക്തമാക്കി. ഡെന്നീസ്, സിയാറ കൊടുങ്കാറ്റുകളുടെ ദുരിതം പേറുന്നതിന് ഇടെയാണ് വെള്ളപ്പൊക്കം ബ്രിട്ടീഷുകാരുടെ ജീവിതം ദുസ്സഹമാക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ നാല് ഇഞ്ച് മഴയാണ് കാലാവസ്ഥാ പ്രവചനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

വെയില്‍സിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും ഇന്‍ഫ്‌ളേറ്റബിള്‍ ബോട്ടുകളില്‍ കെയര്‍ ഹോമുകളില്‍ കുടുങ്ങിയ പ്രായമായവരെയും, കുടുങ്ങിക്കിടന്ന പ്രദേശവാസികളെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിച്ചു. ഷ്രോപ്‌സ് അയേണ്‍ബ്രിഡ്ജിന് മുകളിലൂടെ സേവേണ്‍ നദി പുറത്തേക്ക് ഒഴുകി. ചരിത്രപരമായ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ പ്രദേശവാസികള്‍ തടയണകള്‍ കെട്ടുന്നുണ്ട്. 

ഹെറെഫോര്‍ഡില്‍ വൈ നദി 20 അടിയില്‍ എത്തി. 200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അളവ് രേഖപ്പെടുത്തിയ ശേഷമുള്ള ഏറ്റവും ഉയരമുള്ള റെക്കോര്‍ഡാണിത്. മധ്യ വെയില്‍സിലെ കാബന്‍ കോച്ച് ഡാമും നിറഞ്ഞുകവിഞ്ഞ് ഒഴുകി വെള്ളച്ചാട്ടമായി. രാജ്യം ദേശീയ അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.