CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 59 Minutes 16 Seconds Ago
Breaking Now

ഇമിഗ്രേഷന്‍ സിസ്റ്റം 'കട്ടയ്ക്ക്' തന്നെ; കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് സംസാരിക്കണം, യുകെ ബിസിനസ്സുകള്‍ ബ്രിട്ടീഷ് ജീവനക്കാരെ നിയോഗിക്കണം; പ്രീതി പട്ടേലിനെതിരെ ലേബര്‍ പാര്‍ട്ടി

പഴം, പച്ചക്കറി, പൂ ഫാമുകളിലേക്ക് 70,000 സീസണല്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാണ് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു

ബ്രക്‌സിറ്റിന് ശേഷമുള്ള ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ ഇളവുകള്‍ അനുവദിക്കണമെന്ന ബിസിനസ്സുകളുടെ ആവശ്യം പരിഗണിക്കാതെ പ്രീതി പട്ടേല്‍. കടുത്ത നിയമങ്ങളില്‍ അനിശ്ചിതകാല ഇളവുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി. ഇയു സ്വതന്ത്രയാത്രാ സംവിധാനം നിര്‍ത്തലാക്കിയത് മറ്റ് വഴികളിലൂടെ കയറിവരാനുള്ള അവസരം ഒരുക്കാനല്ലെന്ന് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. 

കുടിയേറ്റക്കാര്‍ നിര്‍ബന്ധമായും ഇംഗ്ലീഷ് സംസാരിക്കണമെന്നത് ഉള്‍പ്പെടെയുള്ള ഹോം സെക്രട്ടറിയുടെ ആവശ്യങ്ങള്‍ അനാവശ്യമാണെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ ആരോപണം. നിരവധി പേര്‍ ഇത് ചെയ്യുന്നതായി പ്രതിപക്ഷം വ്യക്തമാക്കി. ഹോസ്പിറ്റാലിറ്റി, ഫാമിംഗ് സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി സമ്മാനിക്കുന്നതാണ് ഈ നീക്കമെന്ന് പരാതിയുണ്ട്. ബ്രക്‌സിറ്റിന് ശേഷം ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭക്ഷ്യവില വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

ഈ വര്‍ഷം സീസണ്‍ ജോലികള്‍ക്ക് ആയിരക്കണക്കിന് പേരെ എത്തിക്കാനുള്ള പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ ഇത് എല്ലാക്കാലവും തുടരില്ലെന്നാണ് ഹോം സെക്രട്ടറി വ്യക്തമാക്കുന്നത്. 'ഇമിഗ്രേഷന്‍ സിസ്റ്റം സംസ്‌കരിച്ചെടുക്കും, ആവശ്യമുള്ളിടത്ത് വഴക്കവും ഉറപ്പാക്കും. ഭാവിയില്‍ വിവിധ പോയിന്റ് രീതികള്‍ കൂട്ടിച്ചേര്‍ക്കും, പ്രവൃത്തിപരിചയം, മറ്റ് യോഗ്യതകള്‍ എന്നിവ പരിഗണിക്കും, തൊഴില്‍ വിപണിയുടെയും, സമ്പദ് വ്യവസ്ഥയുടെയും ആവശ്യങ്ങള്‍ ഫലപ്രദമായി കണക്കാക്കും', പ്രീതി പട്ടേല്‍ പറഞ്ഞു. 

പോയിന്റ് അടിസ്ഥാനമാക്കി കുറഞ്ഞ ശമ്പളവും, ലോ സ്‌കില്‍ഡ് ജോലിക്കാരെയും തടയുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കാര്‍ഷിക, ഹോസ്പിറ്റാലിറ്റി, കെയര്‍ സിസ്റ്റം എന്നീ മേഖലകളിലെ നേതാക്കള്‍ ആശങ്കപ്പെടുന്നത്. ബ്രിട്ടീഷ് ഫ്രൂട്ട്, പച്ചക്കറി, പൂക്കളുടെ ഫാം എന്നിവയിലേക്ക് 70,000 സീസണല്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാണ് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.