CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 6 Seconds Ago
Breaking Now

കൊറോണ കാരണം നോമ്പ് കാലത്ത് പള്ളിയിൽ പോകാൻ പറ്റില്ലെങ്കിലും വിശുദ്ധ കുർബാന മുടക്കേണ്ട, വിശുദ്ധ കുര്‍ബാനയും തിരു കര്‍മ്മങ്ങളും ലൈവ് ടെലികാസ്റ്റുമായി ബ്രിസ്‌റ്റോള്‍ സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് .

കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് ലോകത്ത് ആശങ്ക സൃഷ്ടിക്കുമ്പോള്‍ സമൂഹത്തിന്റെ സുരക്ഷയെ കരുതിയും സര്‍ക്കാരിന്റെയും സഭാധികാരികളുടേയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചില്‍ പതിവായി നടത്താറുള്ള ഞായറാഴ്ച ശുശ്രൂഷകള്‍ യൂട്യൂബ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെടുന്നു. കുട്ടികളുടെ വേദപാടം ഉച്ചകഴിഞ്ഞ് 2 മുതല്‍ 2.30 വരേയും വിശ്വാസികള്‍ക്കായുള്ള ദിവ്യ കാരുണ്യ ആരാധന 2.30 മുതല്‍ 3 വരേയും ദിവ്യബലി 3 മണി മുതല്‍ നോമ്പിലെ വെള്ളിയാഴ്ചകളില്‍ പതിവായി നടത്തുന്ന 8 മണിയ്ക്കുള്ള കുരിശിന്റെ വഴി കമ്യൂണിറ്റിയിലുള്ള എല്ലാവര്‍ക്കും ഈ ആഴ്ച മുതല്‍ എസ്ടിഎസ്എംസിസി ബ്രിസ്റ്റോളിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലഭ്യമാണ്.

രോഗത്തിന്റെയും മരണത്തിന്റെയും ഭീതിയില്‍ കഴിയുന്ന അനേകം സഹോദരങ്ങള്‍ക്ക് വേണ്ടിയും ആദിമ ക്രൈസ്തവരെ പോലെ കൊന്ത ചൊല്ലിയും ദൈവ വചനം വായിച്ചും നമ്മുടെ വീടുകളിലെ അകത്തളങ്ങള്‍ ദൈവാലയമാക്കി മാറ്റുവാന്‍ എല്ലാ വിശ്വാസികളേയും ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തികൊണ്ട് ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസി മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cst .

ഫേസ്ബുക്കിന്റെയും യൂട്യൂബ് ചാനലിന്റെയും ലിങ്ക് താഴെ കൊടുക്കുന്നു

https://youtu.be/ത്പ്ദ്ര൦ഡ൯യോലസ്

വാർത്ത: സിസ്റ്റർ ലീന മേരി




കൂടുതല്‍വാര്‍ത്തകള്‍.