CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 52 Minutes 55 Seconds Ago
Breaking Now

റിയാലിറ്റി ഷോ വിവാദം: മമ്മൂട്ടിക്കും റീമ കല്ലിങ്കലിനും രണ്ട് നീതിയോ

ടിവി ചാനലുകളുടെ റിയാലിറ്റി ഷോ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുതില്‍ നിന്ന് താരങ്ങളെ വിലക്കിക്കൊണ്ട് നിര്‍മാതാക്കളുടെ

സംഘടന ‘അമ്മ’യുടെ വിലക്ക് സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ചില സിനിമകളുടെ ചിത്രീകരണം പോലും മുടങ്ങി. റീമ കല്ലിങ്കലിനെ വിലക്കിയതിനെ തുടര്‍ന്ന് ചില വലിയ സിനിമകളുടെ ചിത്രീകരണം പോലും മുടങ്ങി.

എന്നാലിപ്പോഴിതാ കൈരളി ടിവി ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടി ചാനലില്‍ ഒരു റിയാലിറ്റി ഷോ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. മമ്മൂട്ടി പരിപാടിയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം മാത്രമാണ് ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അഭിനയിക്കുതിന് അനുവാദം തേടിക്കൊണ്ട് അമ്മയ്ക്കും നിര്‍മാതാക്കളുടെ സംഘടനയ്ക്കും അപേക്ഷ നല്‍കിയത്. മമ്മൂട്ടിയല്ലേ, അതുകൊണ്ട് ഒരു സംഘടനയ്ക്കും പ്രത്യേകം ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല.

മാത്രമല്ല അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ ചിത്രീകരണവും തുടങ്ങി. സംപ്രേഷണം തുടങ്ങിയില്ലല്ലോ എന്ന മുടന്തന്‍ ന്യായം കൊണ്ട് അവര്‍ ഇതിനെ നേരിടുമായിരിക്കും. എന്നാല്‍ മഴവില്‍ മനോരമയില്‍ മിടുക്കി എന്ന റിയാലിറ്റി ഷോ അവതരിപ്പിക്കുന്ന റിമാ കല്ലിങ്കലിന് ഇതുവരെ അനുവാദം നല്‍കാത്തവര്‍ മമ്മൂട്ടിയുടെ ഒരുകത്ത് കിട്ടിയ സെക്കന്റില്‍ എല്ലാത്തിനും സമ്മതം മൂളിയത് ഏത് സാഹചര്യത്തിലാണ്.

തങ്ങളുടെ മേല്‍ ആധിപത്യമുളളവര്‍ക്ക് മാത്രം അനൂകൂലമായി നിലപാടെടുക്കുകയും ദുര്‍ബലരായ ചിലരുടെ കാര്യത്തില്‍ കരിയര്‍ തകര്‍ക്കു വിധത്തില്‍ കടുംപിടിത്തം പിടിക്കുകയും ചെയ്യുത് എന്ത് നീതിയുടെ അടിസ്ഥാനത്തിലാണൊണ് ഉയരു ചോദ്യം. സുരേഷ്‌ഗോപിക്കെതിരെ ഇത്തരത്തിലൊരു നീക്കമുണ്ടായപ്പോള്‍ സിനിമാ അഭിനയം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കു സാഹചര്യവുണ്ടായിരുന്നു.

ഏഷ്യാനെറ്റില്‍ കോടീശ്വരന്‍ പരിപാടി അവതരിപ്പിക്കാനെത്തിയ സുരേഷ്‌ഗോപിക്ക് വിലക്കുണ്ടാകുമെ് മുന്‍കൂട്ടി സൂചന ലഭിച്ചതുകൊണ്ടാണ് സുരേഷ്‌ഗോപി മലയാളത്തില്‍ അഭിനയിക്കുത് തല്‍ക്കാലത്തേക്ക് നിര്‍ത്തിയത്. തമിഴില്‍ ഷങ്കറിന്റെ ചിത്രത്തിലുള്‍പ്പെടെ അഭിനയിക്കുകയും ചെയ്തു.

ഇപ്പോള്‍ മമ്മൂട്ടിയുടെ കാര്യത്തില്‍ മാത്രം സിനിമാസംഘടനകള്‍ കാണിക്കുന്ന ഈ നയത്തിനെതിരെ പലതാരങ്ങളും എതിര്‍പ്പുമായി എത്തിയിട്ടുണ്ട്. എന്തായാലും കൈരളി ടിവിയില്‍ പ്രതിവാരം പ്രത്യക്ഷപ്പെടു മമ്മൂട്ടിയുടെ റിയാലിറ്റി ഷോ മലയാളത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ സംഭവമാക്കാനുളള ഒരുക്കത്തിലാണ് ചാനല്‍ അധികൃതര്‍.




കൂടുതല്‍വാര്‍ത്തകള്‍.