CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 27 Seconds Ago
Breaking Now

ഓരോ 13 മിനിറ്റിലും ഒരു മരണം; യുകെയിലെ കൊറോണാവൈറസ് മരണസംഖ്യയില്‍ കുതിച്ചുചാട്ടം; മരണം 578, സ്ഥിരീകരിച്ച കേസുകള്‍ 12,000; ആറ് ലക്ഷം പേര്‍ക്ക് ഇന്‍ഫെക്ഷന്‍ കൈവന്നിരിക്കാമെന്ന് മുന്നറിയിപ്പ്; ടാക്‌സി ഡ്രൈവര്‍ ഉള്‍പ്പെടെ സ്വയംതൊഴിലുകാര്‍ക്ക് പ്രതിമാസം 2500 പൗണ്ട് നല്‍കാന്‍ ഋഷി സുനാക്

ഓരോ മരണത്തിലും ഓരോ ആയിരം പേര്‍ക്ക് രോഗം പിടിപെട്ടിരിക്കാമെന്ന കണക്കാക്കാമെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു

ബ്രിട്ടനില്‍ കൊറോണാവൈറസ് പുതിയ 113 ഇരകളെ കൂടി കണ്ടെത്തിയതോടെ രാജ്യത്തെ മരണസംഖ്യ 578 ആയി കുതിച്ചുയര്‍ന്നു. മഹാമാരിയില്‍ ഇതുവരെയുള്ള ഏറ്റവും ഞെട്ടിക്കുന്ന കുതിപ്പാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നടന്നിരിക്കുന്നത്. ഇതോടെ ഓരോ മിനിറ്റിലും വൈറസ് ഒരു ഇരയെ പിടികൂടുന്നതാണ് അവസ്ഥ. മാരകമായ ഇന്‍ഫെക്ഷന്‍ 2100 പുതിയ രോഗികളില്‍ സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ ബ്രിട്ടനിലെ കൊവിഡ്-19 രോഗികളുടെ എണ്ണം 12,000-ത്തിലേക്ക് ഉയര്‍ന്നു. 

കഴിഞ്ഞ ദിവസം മരണസംഖ്യ 43-ലേക്ക് ചുരുങ്ങിയതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ ഫലം കാണുന്നുവെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാല്‍ എട്ട് മണിക്കൂര്‍ നേരത്തെ മരണസംഖ്യ കണക്കുകൂട്ടുന്ന രീതി മാറ്റി 24 മണിക്കൂറിലെ കണക്ക് പുറത്തുവിടാന്‍ തുടങ്ങിയതോടെയാണ് മരണസംഖ്യ രാജ്യത്തിന് ഞെട്ടലായി മാറിയത്. കണക്കെടുക്കുന്ന സമയത്ത് ആശുപത്രികളില്‍ സംഭവിക്കുന്ന മരണങ്ങളും ഇതോടെ കണക്കില്‍ പെടും. 

 

ഓരോ മരണത്തിലും ഓരോ ആയിരം പേര്‍ക്ക് രോഗം പിടിപെട്ടിരിക്കാമെന്ന കണക്കാക്കാമെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു. ഇതോടെ മേഖലയില്‍ 600,000 പേര്‍ക്കെങ്കിലും യഥാര്‍ത്ഥത്തില്‍ വൈറസ് ഏറ്റിരിക്കാമെന്നാണ് വ്യക്തമാകുന്നത്. ആശുപത്രിയിലുള്ള രോഗികളെ മാത്രം പരിശോധിച്ചാല്‍ മതിയെന്ന സര്‍ക്കാരിന്റെ വിവാദ തീരുമാനം മൂലമാണ് യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുപിടിക്കുന്നത്. ഇതിനിടെ ചാന്‍സലര്‍ ഋഷി സുനാക് ലക്ഷക്കണക്കിന് വരുന്ന സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള രക്ഷാപാക്കേജ് പ്രഖ്യാപിച്ചു. 

പ്രതിമാസം 2500 പൗണ്ട് വരെ പണമായി കൈമാറുന്ന തരത്തിലാണ് സുനാകിന്റെ പദ്ധതികള്‍. ജീവനക്കാര്‍ക്കുള്ള വമ്പിച്ച രക്ഷാ പാക്കേജ് പ്രഖ്യാപിച്ച ശേഷമാണ് ടാക്‌സി ഡ്രൈവര്‍മാര്‍, സംഗീതജ്ഞര്‍, ഇക്കോണമി വര്‍ക്കേഴ്‌സ്, ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവര്‍ക്ക് പിന്തുണയേകാനാണ് പദ്ധതി. ജോലിയും, വരുമാനവും സംബന്ധിച്ച് ഭയപ്പെടുന്നവരെ മറന്നിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഋഷി സുനാക് പദ്ധതി പ്രഖ്യാപിച്ചത്. അതേസമയം സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തിയ മാരക വൈറസിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും ഓരോ ജോലിയും, ഓരോ ബിസിനസ്സും രക്ഷിച്ച് നിര്‍ത്തുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.