CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 49 Seconds Ago
Breaking Now

കവസാക്കി ഡബ്യു800 വില 6.99 ലക്ഷമായി കുറച്ചു

ബിഎസ് 6 ബൈക്കുകളുടെ വില പല മുന്‍ഗാമികളേക്കാലും അല്‍പ്പം കൂടുതലാണ്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച കവസാക്കി ഡബ്യു800 വിപണിയില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല. ട്രയംഫ് ക്ലാസിക്കുകളാണ് റെട്രോ ബൈക്ക് വിപണിയില്‍ മുന്നേറ്റം നേടിയിട്ടുള്ളത്. 

അതുകൊണ്ട് തന്നെയാകും 7.99 ലക്ഷം രൂപ വിലയിട്ട കവസാക്കി ഡബ്യു800 ഒരു ലക്ഷം കുറച്ചിരിക്കുന്നത്. 2020 ബിഎസ്6 മോഡലിന് 6.99 ലക്ഷം രൂപ നിശ്ചയിച്ച് വിപണിയില്‍ സജീവമാകാനാണ് ജാപ്പനീസ് കമ്പനിയുടെ ശ്രമം. 

പഴയകാല ബ്രിട്ടീഷ് ബൈക്കുകളുടെ സ്വാധീനമുള്ള കവസാക്കി ഡബ്യു800ന് 773 സിസി, എയര്‍ കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ ശക്തി പകരുന്നു.  ബ്രിട്ടീഷ്, യൂറോപ്യന്‍ റെട്രോ ബൈക്കുകള്‍ വിപണി ഭരിക്കുമ്പോള്‍ വില കുറച്ച് വില്‍ക്കുന്നത് സഹായകരമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

വില നിലവാരം കൊണ്ട് വിപണിയില്‍ മത്സരിക്കാന്‍ ഉറപ്പിച്ചാണ് കവസാക്കിയുടെ നീക്കം.  

 

 




കൂടുതല്‍വാര്‍ത്തകള്‍.