CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 49 Seconds Ago
Breaking Now

യുകെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ട്രസ്റ്റി പദവിയില്‍ ഇനി ഇന്ത്യന്‍ വംശജന്‍; പുതിയ അപ്പോയിന്റ്‌മെന്റ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വക; കുട്ടിക്കാലത്ത് സന്ദര്‍ശിച്ച മ്യൂസിയത്തിന്റെ നേതൃപദവിയില്‍ എത്തുന്ന സന്തോഷം മറച്ചുവെയ്ക്കാതെ മല്‍ഹി; ഇന്ത്യക്കാരുടെ മക്കള്‍ക്ക് യുകെയില്‍ എവിടെ വരെയെത്താമെന്നതിന് തെളിവ്!

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചാണ് മല്‍ഹിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്നതെന്ന് ഡിസിഎംഎസ് വാര്‍ത്താക്കുറിപ്പ്

ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ പുതിയ ട്രസ്റ്റിയായി ഇന്ത്യന്‍ വംശജനായ അക്കാഡമിക് യദ്‌വീന്ദര്‍ മല്‍ഹിയെ നിയോഗിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഉപദേശക പദവിയില്‍ നാല് വര്‍ഷത്തെ കാലാവധിയാണ് 52-കാരനായ വിദഗ്ധനുള്ളത്, 2024 മെയ് വരെ. ട്രസ്റ്റി പദവിക്ക് വരുമാനം ലഭിക്കില്ല. 

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഇക്കോസിസ്റ്റം സയന്‍സ് പ്രൊഫസറായ മല്‍ഹി ഓക്‌സ്‌ഫോര്‍ഡ് ഓറിയല്‍ കോളേജിലെ ബയോഡൈവേഴ്‌സിറ്റി & കണ്‍സര്‍വേഷന്‍ ജാക്‌സണ്‍ സീനിയര്‍ റിസേര്‍ച്ച് ഫെല്ലോവാണ്. കൂടാതെ ഓക്‌സ്‌ഫോര്‍ഡ് സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ ഫോറസ്റ്റ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ബയോഡൈവേഴ്‌സിറ്റി നെറ്റ്‌വര്‍ക്ക് ഡയറക്ടറുമാണ് അദ്ദേഹം. 

കുട്ടിക്കാലത്ത് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം സന്ദര്‍ശിക്കുമ്പോള്‍ പോലും ആവേശമായിരുന്ന താന്‍ ഒരു ട്രസ്റ്റിയായി അതിന്റെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണെന്ന് യദ്‌വീന്ദര്‍ മല്‍ഹി പ്രതികരിച്ചു. നാച്വറല്‍ ലോകത്തിന്റെ മഹത്വം യുകെയിലെ മറ്റൊരിടത്തും ഇതുപോലെ ആഘോഷിക്കുന്നില്ല. നമ്മുടെ സമയത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ കാലാവസ്ഥ വ്യതിയാനം, സ്വാഭാവിക പ്രകൃതിയെ തിരിച്ചുപിടിക്കലും, നടത്തി മ്യൂസിയത്തെ നേതൃപദവിയില്‍ എത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്, മല്‍ഹി പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചാണ് മല്‍ഹിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്നതെന്ന് ഡിസിഎംഎസ് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ഇതിന് പുറമെ യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രകൃതിയെ തിരിച്ചുപിടിക്കാനുള്ള വഴികളിലും അദ്ദേഹം താല്‍പ്പര്യപ്പെടുന്നു. ഇക്കോസിസ്റ്റം, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ 400 സയന്റഫിക് പേപ്പറുകള്‍ എഴുതുകയും, സഹകരിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് അസോസിയേഷന്‍ ഫോര്‍ ട്രോപ്പിക്കല്‍ ബയോളജി & കണ്‍സര്‍വേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയായ മല്‍ഹി. 

യുകെ ക്യാബിനറ്റ് ഓഫീസിന്റെ പബ്ലിക് അപ്പോയിന്റ്‌മെന്റ് ഗവര്‍ണന്‍സ് കോഡ് അനുസരിച്ചാണ് ഇദ്ദേഹത്തിന്റെ നിയമനം. ഇതുപ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ വെളിപ്പെടുത്തണം. എന്നാല്‍ മല്‍ഹി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പ്രഖ്യാപിച്ചിട്ടില്ല. എന്നുമാത്രമല്ല സംഭാവന നല്‍കുകയോ, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.