CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 29 Seconds Ago
Breaking Now

സുവാറ ബൈബിള്‍ ക്വിസ് ആദ്യ മത്സരത്തില്‍ പതിനഞ്ച് കുട്ടികള്‍ പ്രഥമ സ്ഥാനം നേടി ; അടുത്ത മത്സരം ശനിയാഴ്ച

മൂന്ന് ആഴ്ചകള്‍ കൊണ്ട് ആദ്യ റൗണ്ട് മത്സരങ്ങള്‍ സമാപിക്കും .

പ്രെസ്റ്റണ്‍ ; ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ശനിയാഴ്ച  നടത്തി. ആദ്യറൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തില്‍ മൂന്ന് എയ്ജ് ഗ്രൂപ്പുകളിലായിട്ട് പതിനഞ്ചു കുട്ടികള്‍  പ്രഥമ സ്ഥാനം  നേടി.  ആദ്യ റൗണ്ടിലെ രണ്ടാമത്തെ മത്സരം ഈ ശനിയാഴ്ച നടത്തും. മൂന്ന് ആഴ്ചകള്‍ കൊണ്ട് ആദ്യ റൗണ്ട് മത്സരങ്ങള്‍ സമാപിക്കും . 

ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാര്‍ക്കുകള്‍ കൂട്ടിയതിനുശേഷം അതില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന  എഴുപത്തിയഞ്ചു ശതമാനം കുട്ടികള്‍ രണ്ടാമത്തെ  റൗണ്ടിലേക്കുള്ള മത്സരങ്ങള്‍ക്ക് യോഗ്യത നേടും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും  മത്സരങ്ങള്‍ നടത്തുക.

മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനല്‍ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തിയതി നടത്തും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ബൈബിള്‍ അപ്പോസ്റ്റലേറ്റ് ആണ് സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ രൂപതയിലെ മതപഠന കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്നതെന്ന്  ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.