പോര്ടസ്മൗത്ത് . പോര്‍ട്‌സ്മൗത്ത് ഔര്‍ ലേഡി ഓഫ് നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുടെ നവീകരിച്ച ദേവാലയത്തിന്റെ കൂദാശ കര്‍മ്മം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് നിര്‍വഹിക്കും ,പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ പൗലോസ് ശ്ലീഹായുടെയും തിരുനാള്‍ ആഘോഷങ്ങളും ഇതോടനുബന്ധിച്ച് നടക്കും ഇന്ന് രാവിലെ ഒന്‍പത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് നവീകരിച്ച ദേവാലയത്തിന്റെ കൂദാശകര്‍മ്മം നടക്കുന്നത് ,ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറല്‍ ആയിരുന്ന റെവ ഫാ ജിനോ അരീക്കാട്ട് എം സി ബി എസ് മിഷന്‍ ഡയറക്ടര്‍ ആയിരുന്ന കാലത്ത് 2024 ല്‍ പോര്ടസ്മൗത്തിലെ വിശ്വാസികളുടെ ദീര്‍ഘകാലമായുള്ള പ്രാര്‍ത്ഥനയുടെയും ,പരിശ്രമങ്ങളുടെയും ഫലമായാണ് പോര്ടസ്മൗത്തില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഒരു ദേവാലയം ലഭിക്കുകയും പിന്നീട് അത് ഇടവകയായി മാറുകയും ചെയ്തത് ,ജിനോ അരീക്കാട്ട് അച്ചന്റെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലും ആരംഭിച്ച് പിന്നീട് വികാരിയായി എത്തിയ റെവ ഫാ ജോണ്‍ പുളിന്താനത്ത് അച്ചന്റെ സഹകരണതോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തത് . നനവീകരിച്ച ദേവാലയത്തിന്റെ കൂദാശ കര്‍മ്മങ്ങളിലേക്കും തിരുന്നാള്‍ ആഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു .ജെയ്‌സണ്‍ തോമസ് ,ബൈജു മാണി ,മോനിച്ചന്‍ തോമസ് , ജിതിന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കിയ കമ്മറ്റിയുടെയും , ഷാജു ദേവസ്യ , തോമസ് വര്‍ഗീസ് എന്നിവര്‍ നേതുത്വം നല്‍കുന്ന പുതിയ കമ്മറ്റിയുടെയും നേതൃത്വത്തില്‍ അന്ന് നവീകരണ പ്രവര്‍ത്തനങ്ങളും ആഘോഷ പരിപാടികളും , കൂദാശ കര്‍മ്മങ്ങളും നടക്കുന്നത്
ഷൈമോന്‍ തോട്ടുങ്കല്‍