CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 5 Seconds Ago
Breaking Now

സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ; സെപ്റ്റംബര്‍ 13 ശനിയാഴ്ച- ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

സന്ദര്‍ലാന്‍ഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ സെ.ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തമ്പര്‍ 13 ശനിയാഴ്ച

ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ബഹു. ഫാ. ജെയിന്‍ പുളിക്കല്‍ മുഖ്യകാര്മീകനാകും . തിരുനാള്‍ കുര്‍ബാനയില്‍ രൂപതയിലെ നിരവധി

വൈദീകര്‍ സഹാകാര്മീകരാകും . തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ , ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള

ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിബലിക്കും. . ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് JARROW FOCUS COMMUNITY CENTER നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍, നോര്ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ

വൈദീകരും മറ്റു പ്രമുഖ വ്യക്ത്തിതത്വങ്ങളും അണിചേരുന്ന സായ്യാന്നത്തില്‍ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും. സന്ദര്‍ലാന്‍ഡ്

സീറോ മലബാര്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ കണ്ണിനും കാതിനും ഇമ്പമേകും.സെപ്റ്റംബര്‍ നാലിന് ( വ്യാഴം ) മണിക്ക് കൊടിയേറ്റത്തോടെ

ആരംഭിക്കുന്ന ഒന്പത് ദിവസ്സം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്കും.തിരുനാളിന് ബഹു. ഫാ, ജിജോ പ്ലാപ്പള്ളി യുടെ നേതൃത്വത്തിലുള്ള

പാരിഷ് കമ്മിറ്റി , തിരുനാള്‍ നോര്ത്ത് ഈസ്റ്റിലെ മലയാളി

സാംസ്‌കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.