ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ഒരുമിച്ച് സംഘടിപ്പിച്ച വിനായക ചതുര്‍ഥി മഹോത്സവത്തിനു ഭക്തിനിര്‍ഭരമായ പരിസമാപ്തിയായി. തന്ത്രി മുഖ്യന്‍ സൂര്യകാലടി മന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യ കര്‍മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രീ അഭിജിത് തിരുമേനിയും, പൂജാരി ആയ താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ തിരുമേനിയും ചടങ്ങുകള്‍ക്ക് സഹ കര്‍മികത്വം വഹിച്ചു. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തര്‍ വിനായക ചതുര്‍ഥി ആഘോഷങ്ങളില്‍ പങ്കെടുത്തു