കോവിഡ് ലോകത്താകെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ജീവിതത്തിന്റെ സകല മേഖലകളേയും കോവിഡ് ബാധിച്ചു കഴിഞ്ഞു. എന്‍എച്ച്എസും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. നാലു വര്‍ഷമെങ്കിലും വേണ്ടിവരും പൂര്‍വ്വ സ്ഥിതിയിലെത്താന്‍.
വിവിധ ആശുപത്രികളില്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ട്. നിലവിലുള്ള 4.2 മില്യണ്‍ എന്നത് പത്തു മില്യണായി മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.പ്രതിദിന ശസ്ത്രക്രിയ അണുബാധ പ്രതിരോധത്തിന്റെ ഭാഗമായി കുറച്ചിരിക്കുകയാണ്.
കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായി നല്‍കിയിരുന്ന ചികിത്സകള്‍ പലതും ഒഴിവാക്കി.കാന്‍സര്‍ ഉള്‍പ്പെടെ രോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ചികിത്സ നല്‍കാനുള്ള സമ്മര്‍ദ്ദം ഏറിവരികയാണ്. സാമൂഹിക അകലം പാലിക്കേണ്ടതിനാലും സുരക്ഷാ കവചം അണിയേണ്ടതിനാലും മിക്ക ആശുപത്രികളും ഈ സേവനങ്ങള്‍ നല്‍കുന്നില്ല.
ശൈത്യകാലത്ത് കൊറോണ വീണ്ടും വ്യാപകമായാല്‍ വീണ്ടും പ്രതിസന്ധി ഉയരും. സമയത്ത് ചികിത്സ ലഭിക്കാതെ പലര്‍ക്കും ജീവന്‍ തന്നെ നഷ്ടമായേക്കാം.