CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 15 Seconds Ago
Breaking Now

പെട്രോള്‍ വില 18 മാസത്തെ ഉയര്‍ന്ന നിലയില്‍; നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെതിരെ റീട്ടെയിലേഴ്‌സിന് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമില്ല; വാറ്റ് ഇനത്തില്‍ ഖജനാവിലേക്ക് 1 ബില്ല്യണ്‍ പൗണ്ട് അധികം കിട്ടുന്നതില്‍ റീവ്‌സിന് 'സന്തോഷം'

നിരക്ക് വര്‍ദ്ധനവുകളുടെ പശ്ചാത്തലത്തില്‍ വര്‍ഷത്തില്‍ 1 ബില്ല്യണ്‍ പൗണ്ട് അധികം ലഭിക്കാന്‍ ഇത് വഴിയൊരുക്കും

നാട്ടുകാരുടെ ദുഃഖം, മന്ത്രിമാരുടെ സന്തോഷം എന്നാണ് പുതിയ ലോകത്തെ പുതുമൊഴി. രാജ്യത്തിനായി തങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്ന് പറയപ്പെടുന്ന പദ്ധതികള്‍ക്കെല്ലാം നാട്ടുകാരുടെ കൈയില്‍ നിന്ന് തന്നെ നികുതി പിരിച്ചെടുക്കുന്നതാണെന്ന് പലപ്പോഴും ഈ മന്ത്രിമാര്‍ മറന്ന് പോകാറുണ്ട്. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെ പെട്രോള്‍ പമ്പുകളില്‍ വിലകള്‍ കുതിച്ചുയരുകയാണ്. 

പെട്രോള്‍ വില 18 മാസത്തെ ഉയര്‍ന്ന നിരക്കിലാണ് എത്തിയത്. പമ്പുകളിലെ വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് റീട്ടെയിലര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധന കമ്പനി മേധാവികളുമായി ചാന്‍സലര്‍ ചര്‍ച്ച നടത്തി. 

വില വര്‍ദ്ധന ആവശ്യത്തിനുള്ളത് മാത്രമായിരിക്കണമെന്ന് റീവ്‌സ് കമ്പനി മേധാവികളോട് പറഞ്ഞു. മര്യാദയില്ലാത്ത നിരക്ക് വര്‍ദ്ധനവുകള്‍ അംഗീകരിക്കില്ലെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദും പറഞ്ഞു. അതേസമയം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നത് ട്രഷറിയെ സംബന്ധിച്ച് സന്തോഷമുള്ള കാര്യം കൂടിയാണ്. 

നിരക്ക് വര്‍ദ്ധനവുകളുടെ പശ്ചാത്തലത്തില്‍ വര്‍ഷത്തില്‍ 1 ബില്ല്യണ്‍ പൗണ്ട് അധികം ലഭിക്കാന്‍ ഇത് വഴിയൊരുക്കും. പെട്രോള്‍ വില്‍പ്പനയിലെ വാറ്റ് ഇനത്തില്‍ പ്രതിമാസം 20 മില്ല്യണ്‍ പൗണ്ട് ചാന്‍സലര്‍ക്ക് അധികം ലഭിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡീസല്‍ വില്‍പ്പനിലൂടെ 71 മില്ല്യണ്‍ പൗണ്ടും ഖജനാവിലേക്ക് ഒഴുകും. 




കൂടുതല്‍വാര്‍ത്തകള്‍.