CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 13 Minutes Ago
Breaking Now

വെജിറ്റബിള്‍ ഫാമില്‍ 73 പേര്‍ കൊവിഡ് പോസിറ്റീവ്; ടെസ്‌കോ, ആല്‍ഡി, സെയിന്‍സ്ബറീസ്, വെയ്റ്റ്‌റോസ്, ആസ്ദ, എം&എസ് എന്നിവിടങ്ങളില്‍ സപ്ലൈ ചെയ്യുന്ന ഫാമിലെ സ്ഥിതി ഗുരുതരം; നൂറുകണക്കിന് ജീവനക്കാരോട് സെല്‍ഫ് ഐസൊലേറ്റ് ചെയ്യാന്‍ ഉത്തരവ്

കൊയ്ത്ത് സമയത്ത് ഫാമിലെ മൊബൈല്‍ ഹോമുകളിലാണ് ജീവനക്കാര്‍ താമസിക്കുക

രാജ്യത്തെ സുപ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ക്ക് പച്ചക്കറി സപ്ലൈ ചെയ്യുന്ന വെജിറ്റബിള്‍ ഫാമില്‍ കൊറോണാവൈറസ് പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. സൈറ്റില്‍ ട്രെയിലറുകളില്‍ താമസിച്ച് ജോലി ചെയ്യുന്ന ജീവനക്കാരില്‍ 73 പേര്‍ക്ക് കൊറോണാവൈറസ് സ്ഥിരീകരിച്ചതോടെയാണ് നടപടി. ജീവനക്കാര്‍ പോസിറ്റീവായി കണ്ടെത്തിയതോടെ ഹെറെഫോര്‍ഡ്ഷയര്‍ മേത്തണിലെ എ എസ് ഗ്രീന്‍ & കോ'യിലെ ഇരുനൂറോളം സഹജീവനക്കാരോട് സെല്‍ഫ് ഐസൊലേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

സൈറ്റില്‍ പച്ചക്കറികള്‍ പറിക്കാനും, പാക്ക് ചെയ്യാനുമുള്ള ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കിടയിലാണ് വൈറസ് പടര്‍ന്നത്. മൊബൈല്‍ ഹോമുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ജോലി സ്ഥലത്ത് നിന്നും ഒരു ജോലിക്കാരനെ പോലും പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ ആവശ്യമായ പിന്തുണ നല്‍കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ടെസ്‌കോ, ആല്‍ഡി, സെയിന്‍സ്ബറീസ്, വെയ്റ്റ്‌റോസ്, ആസ്ദ, എം&എസ് തുടങ്ങിയ യുകെയിലെ സുപ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ കാര്‍ഷിക പച്ചക്കറി ഉത്പന്നങ്ങള്‍ എത്തിക്കുന്നത് ഇവിടെ നിന്നാണ്. 

സന്ദര്‍ശകരുടെയും, മാനേജ്‌മെന്റ് ടീം അംഗങ്ങളുടെയും ടെസ്റ്റ് എടുത്തതായി കമ്പനി അറിയിച്ചു. എന്നാല്‍ സൈറ്റിന് പുറത്തുള്ളവരെല്ലാം നെഗറ്റീവായി. സ്റ്റാഫിന് വൈറസ് പിടിപെടുന്നത് കുറയ്ക്കാന്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ടെസ്റ്റിംഗിന് പുറമെ ആളുകള്‍ ഇടപെടുന്ന മേഖലകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആവശ്യമുള്ള ജീവനക്കാര്‍ക്ക് പിപിഇ നല്‍കുന്നതായി കമ്പനി പറയുന്നു. 73 ജീവനക്കാരാണ് നിലവില്‍ പോസിറ്റീവായത്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. 

കൊയ്ത്ത് സമയത്ത് ഫാമിലെ മൊബൈല്‍ ഹോമുകളിലാണ് ജീവനക്കാര്‍ താമസിക്കുക. ഒന്നിലേറെ പേര്‍ ഒരുമിച്ച് തങ്ങുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വലിയ ബബ്ബിളായി കണക്കാക്കിയാണ് ഇവരെ ചികിത്സിക്കുന്നത്. സെല്‍ഫ് ഐസൊലേഷനില്‍ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും ഹെറെഫോര്‍ഡ്ഷയര്‍ കൗണ്‍സില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തിലൂടെയും, ഭക്ഷ്യ പാക്കേജിലൂടെയും കൊവിഡ്-19 പകരില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. അതുകൊണ്ട് ബ്രിട്ടീഷ് വെജിറ്റബിളും, ഫ്രൂട്ട്‌സും വാങ്ങാന്‍ ആശങ്ക വേണ്ടെന്നും കമ്പനി ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.