CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 21 Seconds Ago
Breaking Now

ശൈത്യകാലത്ത് രണ്ടാം ഘട്ട കൊവിഡ്-19 ആഞ്ഞടിച്ചാല്‍ കളിമാറും; 120,000 പേരെങ്കിലും അധികമായി മരിക്കുമെന്ന് ശാസ്ത്രജ്ഞര്‍; എന്‍എച്ച്എസ് തയ്യാറെടുക്കുന്നത് അടുത്ത യുദ്ധത്തിന്?

ലോക്ക്ഡൗണ്‍ ഇളവുകളും, ശൈത്യകാലം എത്തുകയും ചെയ്യുന്നത് വൈറസ് എളുപ്പത്തില്‍ പടരാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് ഭയപ്പെടുന്നത്

ബ്രിട്ടനില്‍ കൊറോണാവൈറസ് രണ്ടാം ഘട്ടം ശൈത്യകാലത്ത് ആഞ്ഞടിച്ചേക്കുമെന്നാണ് പ്രവചനങ്ങള്‍. അങ്ങിനെ സംഭവിച്ചാല്‍ 120,000 പേരെങ്കിലും ആശുപത്രികളില്‍ അധികമായി മരിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ദുരന്തം ഒഴിവാക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ വേഗത്തില്‍ നടത്തണമെന്നാണ് അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസ് ആവശ്യപ്പെടുന്നത്. 

കെയര്‍ ഹോമിലെ മരണങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് ഈ ഞെട്ടിക്കുന്ന പ്രവചനം. തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന്റെ ചീഫ് സയന്റിഫിക് അഡൈ്വസര്‍ സര്‍ പാട്രിക് വാല്ലസ് കമ്മീഷന്‍ ചെയ്ത ഗ്രൂപ്പാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്. പതിവ് വിന്റര്‍ സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്ന എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെ വെല്ലുവിളി ഉയര്‍ത്തിയാകും 120,000 കൊവിഡ്-19 മരണങ്ങളെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു. 

വ്യാപനത്തിനുള്ള വൈറസിന്റെ ശേഷിയായ ആര്‍'റേറ്റ് അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞര്‍ ഈ കണക്ക് പങ്കുവെയ്ക്കുന്നത്. നിലവില്‍ ആര്‍'റേറ്റ് ഒന്നില്‍ താഴെ പിടിച്ചുനിര്‍ത്തിയിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ ഇളവുകളും, ശൈത്യകാലം എത്തുകയും ചെയ്യുന്നത് വൈറസ് എളുപ്പത്തില്‍ പടരാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് ഭയപ്പെടുന്നത്. 

ഹെല്‍ത്ത് സര്‍വ്വീസുകള്‍ പതിവായി സമ്മര്‍ദത്തിലാകുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രണ്ടാം ഘട്ടം എത്തിയേക്കാമെന്നാണ് 37 ശാസ്ത്രജ്ഞരും, അക്കാഡമിക്കുകളും നടത്തിയ പഠനം പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.