CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 18 Minutes 1 Seconds Ago
Breaking Now

കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സെഹിയോനില്‍ പ്രത്യേക ഓണ്‍ലൈന്‍ ശുശ്രൂഷ നാളെ മുതല്‍..

നന്മ തിന്മകള്‍ യേശുവില്‍ വിവേചിച്ചറിയാന്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സെഹിയോനില്‍ പ്രത്യേക ശുശ്രൂഷ ജുലൈ 31 മുതല്‍ ആഗസ്റ്റ് 2 വരെ .

ബര്‍മിങ്ഹാം ; നന്മ തിന്മകളെ യേശുമാര്‍ഗ്ഗത്തില്‍ വിവേചിച്ചറിയുകയെന്ന ലക്ഷ്യത്തോടെ  സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍  ഫാ. ഷൈജു നടുവത്താനിയും സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍  ടീമും നയിക്കുന്ന മൂന്ന് ദിവസത്തെ ശുശ്രൂഷ 31 ന് നാളെ മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ഓണ്‍ലൈനില്‍ നടക്കും .

  യുകെയിലെ നൂറുകണക്കിന് വിവിധ പ്രായക്കാരായ കുട്ടികളിലൂടെ  സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കള്‍ക്കളുമായി പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. കുട്ടികളുടെയും 

 മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങള്‍  ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉള്‍പ്പെടുന്ന ധ്യാനത്തില്‍   നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങള്‍,ക്ലാസ്സുകള്‍  തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു . WWW.SEHIONUK.ORG/LIVE എന്ന സെഹിയോന്‍ യുകെ യുടെ വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബിലും ശുശ്രൂഷ ലൈവ് ആയി കാണാം.

പ്രീ ടീന്‍സ് കുട്ടികള്‍ക്ക് ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയും ടീന്‍സിന് 2 മുതല്‍ 3 വരെയുമാണ് ശുശ്രൂഷ.

മാതാപിതാക്കള്‍ക്കായി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെയാണ് 'സൂം ആപ്പ് ' വഴി ശുശ്രൂഷ.

ZOOM ID 8068038532

ZOOM PW 159864

ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍! വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി മക്കളെ ഒരുക്കുന്ന, സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ നയിക്കുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകുവാന്‍ ടീന്‍സ് , പ്രീ ടീന്‍സ് കുട്ടികളെയും  അവരുടെ മാതാപിതാക്കളെയും      സെഹിയോന്‍ കുടുംബം യേശുനാമത്തില്‍  ക്ഷണിക്കുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.