CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 39 Seconds Ago
Breaking Now

ട്രാന്‍സ് ടൊറന്റോ ഇന്ത്യന്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

ഫഹദ് ചിത്രം 'ട്രാന്‍സ്'  ടൊറന്റോ  ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തെലുങ്ക്  ചിത്രം 'ജഴ്‌സി', തമിഴ് ചിത്രം 'കൈതി', ഹിന്ദി ചിത്രം 'സൂപ്പര്‍ 30' എന്നിവയാണ് ഇന്ത്യയില്‍ നിന്നും മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ചിത്രങ്ങള്‍. ഓഗസ്റ്റ് 9 മുതല്‍ 15 വരെയാണ്  ചലച്ചിത്രമേള.

അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിച്ച ട്രാന്‍സില്‍ നസ്രിയയാണ് നായിക.

വടക്കേ അമേരിക്കയില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രചാരത്തിനു വേണ്ടി നടത്തുന്ന മേളയാണ് ഐ ഐ എഫ് എഫ് ടി.

ഹ്രസ്വചിത്രമായ 'പദ്മവ്യൂഹ'യും ഡോക്യുമെന്റിയായ  'ബാച്ച് ഓഫ് 2020'എന്നീ ചിത്രങ്ങള്‍ ഈ  വര്‍ഷത്തെ മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

റിലീസിന് മുന്‍പേ തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രമാണ് 'ട്രാന്‍സ്'. മൂന്ന് വര്‍ഷത്തെ കാലയളവിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. ഫഹദും നസ്രിയയും വിവാഹത്തിന് ശേഷം ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.