CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 43 Seconds Ago
Breaking Now

എന്‍എച്ച്എസ് വില്‍പ്പന രേഖകള്‍ കോര്‍ബിന്റെ കൈയിലെത്തിച്ചത് റഷ്യ വഴി; ക്യാബിനറ്റ് മന്ത്രി ലിയാം ഫോക്‌സിന്റെ ഇമെയില്‍ ചോര്‍ത്തിയത് റഷ്യന്‍ സൈബര്‍ ക്രിമിനലുകള്‍

റഷ്യന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഹാക്കിംഗ് നടക്കുന്നതെന്നാണ് ആരോപണം

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് അന്നത്തെ ലേബര്‍ നേതാവ് ജെറെമി കോര്‍ബിന്‍ യുകെയുടെ രഹസ്യ വ്യാപാര രേഖകള്‍ സര്‍ക്കാരിനെതിരെയുള്ള പ്രചരണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. മുന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോസിന്റെ ഇമെയില്‍ അക്കൗണ്ട് ചോര്‍ത്തിയ റഷ്യന്‍ ഹാക്കര്‍മാരാണ് ഈ വിവരങ്ങള്‍ മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നവംബറില്‍ തീവ്ര ഇടത് നേതാവായ കോര്‍ബിന്‍ രഹസ്യ വ്യാപാര രേഖകള്‍ പുറത്തുവിട്ടിരുന്നു. ബ്രക്‌സിറ്റിന് ശേഷമുള്ള യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച വിവരങ്ങളാണ് ചോര്‍ന്നത്. എന്നാല്‍ ബോറിസ് ജോണ്‍സനെതിരെയുള്ള ആയുധങ്ങളായി പ്രയോഗിച്ച എന്‍എച്ച്എസ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലേബര്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല. 

ഇതിനിടെയാണ് ഡോ. ഫോക്‌സിന്റെ ഇമെയില്‍ ചോര്‍ത്തിയാണ് വിവരങ്ങള്‍ പുറത്തുവന്നതെന്ന് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 12 മുതല്‍ ഒക്ടോബര്‍ 21 വരെയുള്ള കാലയളവില്‍ ഹാക്കര്‍മാര്‍ മെയിലില്‍ നുഴഞ്ഞുകയറിയെന്നാണ് റിപ്പോര്‍ട്ട്. 

റഷ്യന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഹാക്കിംഗ് നടക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ ക്രെംലിന്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനിടെ ഓണ്‍ലൈനില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ചെന്നും സംശയിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.