CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 10 Minutes 40 Seconds Ago
Breaking Now

ധനുഷിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയാകാന്‍ രജിഷ

ധനുഷിന്റെ നായികാ വേഷം ചെയ്തു കൊണ്ടു  നടി രജീഷ തമിഴില്‍ അരങ്ങേറുകയാണ്. ഇപ്പോഴിതാ  ലഭിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധനുഷിന് ശേഷം തമിഴില്‍ വിജയ് സേതുപതിയുടെ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് രജീഷ.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ഈ ചിത്രത്തില്‍ മുത്തയ്യ മുരളീധരന്‍ ആയാണ് വിജയ് സേതുപതി വേഷമിടുന്നത്. ശ്രീപതി രംഗസാമി സംവിധാനം ചെയ്യാന്‍ പോകുന്ന ഈ ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര് 800 എന്നാണ്.

ഫോണിലൂടെയാണ് സംവിധായകന്‍  തിരക്കഥ രജിഷയോട് പറഞ്ഞുവെന്നും  കേട്ടയുടനെ ചിത്രത്തിന്റെ ഭാഗമാവാന്‍ ഈ നടി സമ്മതിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രജീഷ നായികയായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍ ലവ്, എല്ലാം ശരിയാകും എന്നിവയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.