CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 59 Minutes 32 Seconds Ago
Breaking Now

കൊറോണ പരീക്ഷണത്തില്‍ കുടുങ്ങി എ-ലെവല്‍ വിദ്യാര്‍ത്ഥികളുടെ ഫലം; 3 ലക്ഷം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറയുമെന്ന് മുന്നറിയിപ്പ്; അധ്യാപകര്‍ നല്‍കിയ ഗ്രേഡില്‍ 39% കുറയ്ക്കും; ജിസിഎസ്ഇയുടെ ഗതിയും ഇത് തന്നെ!

സ്‌കോട്ട്‌ലണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഗ്രേഡുകളില്‍ 124,000 ഗ്രേഡുകള്‍ ഓഫ്ക്വാല്‍ തള്ളിയിരുന്നു

അടുത്ത ആഴ്ച എ-ലെവല്‍ പരീക്ഷാഫലങ്ങള്‍ ഓഫ്ക്വാല്‍ പ്രഖ്യാപിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് തിരിച്ചടി. ഇംഗ്ലണ്ടിലെ അധ്യാപകര്‍ നല്‍കിയ എ-ലെവല്‍ ഗ്രേഡുകളില്‍ ഏകദേശം 40% കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ആശങ്കയ്ക്ക് വഴിയൊരുക്കുന്നത്. കൊറോണാവൈറസ് ലോക്ക്ഡൗണ്‍ മൂലം പരീക്ഷകള്‍ റദ്ദായതിന്റെ ദുരിതം പേറുന്ന വിദ്യാര്‍ത്ഥികളില്‍ 3 ലക്ഷം പേര്‍ക്കെങ്കിലും കുറഞ്ഞ ഗ്രേഡുകളാണ് ലഭിക്കുക. 

ഓഫ്ക്വാലിന്റെ സ്റ്റാറ്റിറ്റിക്കല്‍ മോഡല്‍ പ്രകാരമാണ് ഗ്രേഡുകള്‍ നല്‍കുക. മുന്‍ പരീക്ഷാ ഫലങ്ങളും, സ്‌കൂളിന്റെ അടുത്ത കാലത്തെ പരീക്ഷാ ഫലവും ചേര്‍ത്താണ് ഈ കണക്കുകൂട്ടല്‍. മക്കളുടെ മാര്‍ക്ക് വന്‍തോതില്‍ കുറഞ്ഞാല്‍ രക്ഷിതാക്കള്‍ രോഷാകുലരാകുമെന്ന് മനസ്സിലാക്കി പ്രൈവറ്റ് സ്‌കൂളുകള്‍ ഇപ്പോള്‍ തന്നെ അഭിഭാഷകരെ സമീപിച്ച് കഴിഞ്ഞു. 

ഫലങ്ങള്‍ വരുമ്പോള്‍ അപ്പീലുകളുടെ പ്രളയം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ പ്രതിസന്ധിയെ നേരിടാനാണ് അഭിഭാഷകര്‍ സ്‌കൂളുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുക. ജിസിഎസ്ഇയും സമാനമായ രീതിയില്‍ ഗ്രേഡ് കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇതോടെ അധ്യാപകര്‍ നല്‍കിയ 2 മില്ല്യണില്‍ ഏറെ ഗ്രേഡുകള്‍ അഡ്ജസ്റ്റ് ചെയ്യുകയോ, പൂര്‍ണ്ണമായി നിരാകരിക്കുകയോ ചെയ്യും. 

സ്‌കോട്ട്‌ലണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഗ്രേഡുകളില്‍ 124,000 ഗ്രേഡുകള്‍ ഓഫ്ക്വാല്‍ തള്ളിയിരുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികളുടെ ഫലങ്ങളിലും തിരിച്ചടി നേരിടുമെന്ന് വ്യക്തമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.