CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 44 Minutes 50 Seconds Ago
Breaking Now

ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാടാണ്, നമ്മുടെ മുന്‍നിര സ്ഥാനത്ത് ശരാശരിക്കാര്‍ മാത്രം; ഇന്ത്യ-പാക് ക്രിക്കറ്റ് ടീമുകളുടെ വ്യത്യാസം പങ്കുവെച്ച് ഷൊയിബ് അക്തര്‍

ശരിയായ ആളുകളെ ടോപ്പില്‍ എത്തിക്കാന്‍ ഇന്ത്യന്‍ ടീം ശ്രദ്ധിക്കുമ്പോള്‍ ചിരവൈരികളായ പാകിസ്ഥാന്‍ നേരെ വിപരീതമാണ്

ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള വൈരം ക്രിക്കറ്റ് ലോകത്തെ പ്രധാന ആയുധമാണ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഇരുടീമുകളെയും കുറിച്ചുള്ള ചിന്തകള്‍ തന്നെ മാറിമറിഞ്ഞെന്ന് പാക് പേസ് ഇതിഹാസം ഷൊയിബ് അക്തര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും, ക്യാപ്റ്റന്‍ വിരാട് കോലിയെയും പ്രശംസിക്കുന്നതിന് പാക് ക്രിക്കറ്റ് ആരാധകരുടെ പക്കല്‍ നിന്ന് നേരിടുന്ന വിമര്‍ശനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്തര്‍. 

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോലിയെന്നാണ് ഇതിന് അക്തര്‍ നല്‍കുന്ന മറുപടി. സംശയമുള്ള പാക് ക്രിക്കറ്റ് ആരാധകര്‍ കണക്കുകളിലേക്ക് നോക്കണം. 'ആളുകള്‍ എന്ത് കൊണ്ടാണ് ദേഷ്യപ്പെടുന്നതെന്ന് അറിയില്ല, എന്നെ വിമര്‍ശിക്കുന്നതിന് മുന്‍പ് കണക്കുകള്‍ നോക്കണം. അദ്ദേഹം ഒരു ഇന്ത്യക്കാരന്‍ ആയത് കൊണ്ടുള്ള വിദ്വേഷം മൂലം വിരാടിനെ പ്രശംസിക്കേണ്ടതില്ലെണോ ഇവരുടെ നിലപാട്?', യുട്യൂബ് ഷോ 'ക്രിക്കറ്റ് പാകിസ്ഥാനില്‍' അക്തര്‍ പറഞ്ഞു. 

ശരിയായ ആളുകളെ ടോപ്പില്‍ എത്തിക്കാന്‍ ഇന്ത്യന്‍ ടീം ശ്രദ്ധിക്കുമ്പോള്‍ ചിരവൈരികളായ പാകിസ്ഥാന്‍ നേരെ വിപരീതമാണ്. 'തെറ്റുകള്‍ കണ്ടെത്താന്‍ നോക്കാതെ അവരെ പോലെ കളിക്കാന്‍ ശ്രമിക്കണം. പാകിസ്ഥാനെ പോലെ ആകാന്‍ ഇന്ത്യക്കാര്‍ ആഗ്രഹിച്ച ഒരു സമയമുണ്ടായിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യക്കാരെ പോലെ ആകാന്‍ ആഗ്രഹിക്കുന്നു. ശരാശരിക്കാരെ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചതോടെയാണ് നമ്മുടെ ചിന്തകള്‍ മാറിയത്. അവര്‍ ശരാശരിക്കാരെ ടീമിന്റെ ക്യാപ്റ്റനാക്കി. ഇന്ത്യക്ക് വിരാട് കോലിയെ പോലൊരു ഊര്‍ജ്ജസ്വലനായ താരമാണ് ക്യാപ്റ്റനായുള്ളത്. നമ്മള്‍ ആരെയാണ് കൊണ്ടുവന്നത്?', അക്തര്‍ ചോദിച്ചു. 

മുഖ്യസെലക്ടര്‍ വ്യത്യസ്തമായ ചിന്താഗതി ഉള്ളവരാകണം. ആ വ്യക്തിയും, മുഖ്യ കോച്ചും ടീമിന്റെ പുരോഗതിക്കായി ഒരുപോലെ ശ്രമിക്കണം, അക്തര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.