CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 18 Minutes 32 Seconds Ago
Breaking Now

തൊട്ടതിനും പിടിച്ചതിനും ഫൈനുമായി ആരെയും അറിയിക്കാതെ നിയമം പ്രാബല്യത്തില്‍; സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ 4000 പൗണ്ട്; വ്യാജമായി കൊവിഡ് അവകാശപ്പെട്ടാല്‍ 1000 പൗണ്ട് പിഴ; ഉച്ചത്തിലുള്ള സംഗീതത്തിന് വിലക്ക്; ഐസൊലേഷന്‍ ലംഘിക്കാന്‍ ഒറ്റവഴി മാത്രം!

ഐസൊലേഷന്‍ ചെയ്യേണ്ട സമയത്ത് ജോലിക്ക് പോയാലും, അവസ്ഥയെക്കുറിച്ച് എംപ്ലോയറെ അറിയിക്കാത്തവര്‍ക്കും ഫൈന്‍

അര്‍ദ്ധരാത്രിയില്‍ ജനങ്ങളുടെ കണ്ണില്‍ പെടാതെ പുതിയ ഫൈനുകള്‍ പ്രാബല്യത്തില്‍ എത്തിച്ച് സര്‍ക്കാര്‍. സെല്‍ഫ് ഐസൊലേഷന്‍ ലംഘിക്കുന്നവര്‍ക്ക് 4000 പൗണ്ട് പിഴ അടിച്ചേല്‍പ്പിക്കാനാണ് പോലീസിന് അവകാശം ലഭിക്കുന്നത്. ഇംഗ്ലണ്ടിലെ പബ്ബുകളിലും മറ്റും ഉറക്കെയുള്ള പാട്ടിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതിന് പുറമെ പാട്ടുപാടാനും, ഡാന്‍സ് ചെയ്യാനും അനുവദിക്കരുതെന്നും പുതിയ കൊറോണ നിയമങ്ങള്‍ പ്രഖ്യാപിക്കുന്നു. പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ രഹസ്യമായാണ് നിയമങ്ങള്‍ നടപ്പാക്കിയത്. 

സെല്‍ഫ് ഐസൊലേഷന്‍ ചെയ്യാനുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് 10,000 പൗണ്ട് വരെ പിഴ നല്‍കാനും പുതിയ നിയമങ്ങള്‍ അധികാരം നല്‍കുന്നു. വൈറസ് പിടിപെട്ടതായി തെറ്റായി വിവരം നല്‍കി മറ്റുള്ളവരെ ഐസൊലേഷനില്‍ പോകാന്‍ നിര്‍ബന്ധിച്ച് രസിക്കുന്നവര്‍ക്ക് 1000 പൗണ്ട് പിഴ നല്‍കാനും ബോറിസ് ഭരണകൂടം വ്യക്തമാക്കി. മുന്‍ പങ്കാളിയെയും, ഇഷ്ടമില്ലാത്ത ബോസിനെയും കുടുക്കാന്‍ ഇത്തരം വിദ്യകള്‍ പയറ്റുന്നവരാണ് ഇതോടെ കുടുക്കില്‍ ചാടുക. 

ഐസൊലേഷന്‍ ചെയ്യേണ്ട സമയത്ത് ജോലിക്ക് പോയാലും, അവസ്ഥയെക്കുറിച്ച് എംപ്ലോയറെ അറിയിക്കാത്തവര്‍ക്കും ഫൈന്‍ ലഭിക്കും. ഐസൊലേഷന്‍ ലംഘിക്കാന്‍ ഏക മാര്‍ഗ്ഗം വീട്ടിലെ വളര്‍ത്തുമൃഗങ്ങളാണ്. ഇവയെ വെറ്റിനറി ഡോക്ടറെ കാണിക്കാന്‍ മാത്രമാണ് ഇളവുള്ളത്. പാട്ടുപാടല്‍ വിലക്കില്‍ വിവാഹങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. സെല്‍ഫ് ഐസൊലേഷനിലാണെന്നത് തൊഴില്‍സ്ഥലത്ത് അറിയിക്കാത്തവര്‍ക്ക് 50 പൗണ്ടാണ് പിഴ. 

ഇത്തരം ജോലിക്കാരെ നിര്‍ബന്ധിച്ച് ജോലിക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന എംപ്ലോയേഴ്‌സിനും വിലക്കുണ്ട്. സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ച് തങ്ങളുടെ പതിവ് പരിപാടികളുമായി മുന്നോട്ട് പോകാന്‍ ചിലര്‍ ശ്രമിക്കുന്നതാണ് നിയമം കര്‍ശനമാക്കാന്‍ ഇടയാക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.