CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 20 Seconds Ago
Breaking Now

ബ്രിട്ടനില്‍ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈലില്‍ തൊട്ടുപോകരുത്! പുതിയ കര്‍ശന നിയമങ്ങള്‍ പ്രകാരം മൊബൈല്‍ ഉപയോഗിച്ചാല്‍ 200 പൗണ്ട് പിഴ, 6 പോയിന്റും; സാറ്റ്‌നാവ് ഹാന്‍ഡ്‌സ് ഫ്രീയായി ഉപയോഗിക്കാം

കഴിഞ്ഞ നവംബറിലാണ് ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈലില്‍ തൊടുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള പദ്ധതി മുന്നോട്ട് വെച്ചത്

ബ്രിട്ടനിലെ റോഡുകളില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഒന്ന് തൊട്ട് പോലും നോക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നു. നിലവിലെ നിയമങ്ങള്‍ പ്രകാരം ഫോണുകള്‍ കോള്‍ ചെയ്യാനോ, സന്ദേശം അയയ്ക്കാനോ ഉപയോഗിച്ചെങ്കില്‍ മാത്രമാണ് പ്രോസിക്യൂട്ട് ചെയ്യുക. എന്നാല്‍ അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരുന്ന നിയമം അനുസരിച്ച് ഫോണില്‍ എന്ത് കാരണം ഉണ്ടെങ്കിലും തൊട്ട് പോലും നോക്കാന്‍ പാടില്ല. 

ഫോട്ടോ എടുക്കാന്‍, ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യാന്‍, പ്ലേ ലിസ്റ്റില്‍ സ്‌ക്രോള്‍ ചെയ്യാന്‍ തുടങ്ങിയ മറ്റ് കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടും. ഡിവൈസുകള്‍ സാറ്റ്‌നാവായി ഉപയോഗിക്കാന്‍ കഴിയും, ഹാന്‍ഡ് ഫ്രീ ആണെങ്കില്‍ മാത്രം. ഡ്രൈവ് ത്രൂ റെസ്റ്റൊറന്റുകളില്‍ മൊബൈല്‍ പേയ്‌മെന്റുകള്‍ക്കും അനുവാദം തുടരും. ഹാന്‍ഡ്‌സ് ഫ്രീയായി ഉപയോഗിക്കുന്ന വീഡിയോ കോളുകള്‍ക്കും, സ്ട്രീമിംഗ് വീഡിയോകള്‍ക്കും നിലവില്‍ വിലക്കുണ്ട്. 

നിയമം ലംഘിക്കുന്നവര്‍ക്ക് 200 പൗണ്ട് പിഴയും, ആറ് പോയിന്റുമാണ് ലഭിക്കുക. ഈ പഴുതുകള്‍ അടയ്ക്കുന്ന നടപടിയെ ആര്‍എസി സ്വാഗതം ചെയ്തു. ഡ്രൈവര്‍മാര്‍ ഏതെല്ലാം വിധത്തില്‍ ഫോണ്‍ പ്രയോജനപ്പെടുത്തുവെന്ന് ഇത് കാണിക്കുന്നു. വാഹനം ഓടിക്കുമ്പോള്‍ കൈയില്‍ ഫോണ്‍ എടുക്കുന്നത് അതീവ അപകടകരമാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് പോലെ അസ്വീകാര്യമായ കാര്യമായി ഇത് മാറ്റുകയാണ് വേണ്ടത്, ആര്‍എസിയിലെ നിക്കോളാസ് ലൈസ് വ്യക്തമാക്കി. 

നിയമമാറ്റത്തിന് പുറമെ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ കൈയില്‍ മൊബൈല്‍ ഉണ്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്ന പുതിയ ക്യാമറ ടെക്‌നോളജിയും കൊണ്ടുവരണമെന്നാണ് ആര്‍എസി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ നവംബറിലാണ് ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈലില്‍ തൊടുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള പദ്ധതി മുന്നോട്ട് വെച്ചത്. ഇതിന് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകാരം ലഭിച്ചതോടെ അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരുത്താനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.