CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 49 Seconds Ago
Breaking Now

ഇന്ത്യയുടെ മണ്ണ് ആര്‍ക്കും കൊണ്ടുപോകാന്‍ കഴിയില്ല; ഏത് കൈയ്യേറ്റവും തടയാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെന്ന് അമിത് ഷാ

എല്ലാ രാജ്യവും യുദ്ധത്തിന് തയ്യാറാണ്. അതിന് വേണ്ടിയാണ് സൈന്യങ്ങളുള്ളത്

ലഡാക്കില്‍ ചൈനയുമായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സൈനികവും, നയതന്ത്രപരവുമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും, സുരക്ഷ ഉറപ്പാക്കാനും നിശ്ചയദാര്‍ഢ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ പ്രതിരോധ സേനകള്‍ ഏത് തരത്തിലുള്ള കൈയ്യേറ്റത്തോടും പ്രതികരിക്കാന്‍ സുസജ്ജമാണെന്ന് അമിത് ഷാ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുമായി സംഘര്‍ഷം തുടരുന്നതിനിടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സൈനികരോട് യുദ്ധത്തിന് ഒരുങ്ങിയിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് ആവശ്യപ്പെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഷായുടെ പരാമര്‍ശങ്ങള്‍. 

'നമ്മുടെ മണ്ണിലെ ഓരോ ഇഞ്ചിലും ജാഗ്രതയുണ്ട്, ആര്‍ക്കും അത് എടുത്ത് കൊണ്ടുപോകാന്‍ കഴിയില്ല. നമ്മുടെ പ്രതിരോധ സേനകള്‍ രാജ്യത്തിന്റെ പരമാധികരാവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ ശക്തിയുള്ളവരാണ്. എല്ലാ രാജ്യവും യുദ്ധത്തിന് തയ്യാറാണ്. അതിന് വേണ്ടിയാണ് സൈന്യങ്ങളുള്ളത്, കൈയ്യേറം ഉണ്ടായാല്‍ മറുപടി നല്‍കാന്‍. ആരുടെയെങ്കിലും പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയൊന്നുമല്ല ഇത്, എന്നാല്‍ ഇന്ത്യന്‍ സൈന്യം എപ്പോഴും തയ്യാറാണ്', അമിത് ഷാ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.