CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 11 Minutes 42 Seconds Ago
Breaking Now

ഈസ്റ്റ് ലണ്ടന്‍ പള്ളിയ്ക്ക് മുകളിലെ 'കുരിശ്' വലിച്ചുപറിച്ചെറിഞ്ഞു; വീഡിയോ വൈറലായതോടെ ജനരോഷം ആളിക്കത്തി; അക്രമിയെ അറസ്റ്റ് ചെയ്ത് പോലീസ്; കുരിശ് കണ്ടെടുത്തു!

വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ടതോടെ വമ്പിച്ച ജനരോഷമാണ് ഉയര്‍ന്നത്

ഈസ്റ്റ് ലണ്ടനിലെ പള്ളിയുടെ മേല്‍ക്കൂരയില്‍ സ്ഥിതി ചെയ്ത കുരിശ് വലിച്ചുപറിച്ചെറിഞ്ഞ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. റോംഫോര്‍ഡിലെ ചാഡ്‌വെല്‍ ഹീത്ത് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പ്രവേശനകവാടത്തിന് സമീപമുള്ള മരക്കുരിശ് വലിച്ച് പറിക്കാന്‍ ശ്രമിക്കുന്ന അക്രമിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കോട്ടിന്റെ ഹുഡ് കുരിശിന് മുകളില്‍ ഇട്ട ശേഷമാണ് തന്റെ ശക്തി മുഴുവന്‍ ഉപയോഗിച്ച് മേല്‍ക്കൂരയില്‍ നിന്നും കുരിശ് നീക്കാന്‍ ഇയാള്‍ പരിശ്രമിച്ചത്. 

ഞായറാഴ്ച ഉച്ചയ്ക്ക് 2.40ഓടെയാണ് ക്രിമിനല്‍ നടപടിയെക്കുറിച്ച് വിവരം ലഭിച്ച് പള്ളിയിലേക്ക് എത്തിയതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. കുരിശ് തകര്‍ത്ത പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുരിശ് പിന്നീട് കണ്ടെടുത്തതായും, പ്രതി പോലീസ് കസ്റ്റഡിയില്‍ തുടരുന്നതായും പോലീസ് വക്താവ് പറഞ്ഞു. എന്തായാലും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ടതോടെ വമ്പിച്ച ജനരോഷമാണ് ഉയര്‍ന്നത്. 

കുരിശ് പറിച്ചെറിയാന്‍ ഇയാളെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. പോലീസ് ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ തങ്ങളെ ബന്ധപ്പെടാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം ആദ്യം ഗ്ലാസ്‌ഗോ കാത്തലിക് ചര്‍ച്ചില്‍ ഒരു സംഘം തെമ്മാടികള്‍ തീവെച്ച സംഭവത്തിന് പിന്നാലെയാണ് കുരിശ് പറിക്കല്‍. സംസ്‌കാര ചടങ്ങുകള്‍ ഒരുങ്ങിയ പള്ളിയിലാണ് അന്ന് തീവെച്ചത്. 

കെല്‍വിന്‍ഡെയിലിലെ സെന്റ് ഗ്രിഗറിസ് ചര്‍ച്ചിലെ ജനല്‍ തകര്‍ത്ത് അകത്ത് കടന്ന സംഘമാണ് തീവെച്ചത്. സംഗതി ശ്രദ്ധിച്ച ഫാദന്‍ ആലന്‍ അക്രമികളെ ഓടിച്ചിടേണ്ടിയും വന്നു. ഈ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നാണ് വിവരം. 




കൂടുതല്‍വാര്‍ത്തകള്‍.