CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 24 Minutes 59 Seconds Ago
Breaking Now

തൊണ്ടയില്‍ പുതിയ അവയവം കണ്ടെത്തി ശാസ്ത്രജ്ഞര്‍; ക്യാന്‍സര്‍ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ്!

മൂക്കിനും, വായിനും ഇടയില്‍ തൊണ്ടയുടെ മുകള്‍ ഭാഗം ലൂബ്രിക്കേറ്റ് ചെയ്യുന്നത് ഈ ഗ്ലാന്‍ഡുകള്‍ ആകുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ട്

'എല്ലാം അറിയാം', മനുഷ്യന്‍ പലപ്പോഴും ധരിച്ച് വെച്ചിട്ടുള്ള തെറ്റിദ്ധാരണയാണ് ഇത്. പക്ഷെ പല കാര്യങ്ങളും കണ്ടെത്തുമ്പോള്‍ 'ഇത് ഇങ്ങനെ ആയിരുന്നോ'? എന്ന് അത്ഭുതപ്പെടുന്നതും കാണാം. ബഹിരാകാശത്തെ രഹസ്യങ്ങള്‍ തേടിനടക്കുന്ന മനുഷ്യന്‍ സ്വന്തം ശരീരത്തിലെ ഒരു അവയവം കണ്ടെത്തിയില്ലെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും അത്ഭുതം തോന്നിയേക്കാം. പക്ഷെ 'അബദ്ധത്തില്‍' നടത്തിയ ഈ കണ്ടെത്തല്‍ ക്യാന്‍സര്‍ ചികിത്സയുടെ ഭാവി ഉള്‍പ്പെടെ തീരുമാനിക്കാന്‍ കെല്‍പ്പുള്ളതാണ്. 

നെതര്‍ലാന്‍ഡ്‌സിലെ ശാസ്ത്രജ്ഞരാണ് പുതിയ അവയവം കണ്ടെത്തിയത്. തൊണ്ടയുടെ മുകള്‍ ഭാഗത്ത് ഏറെ അകത്തായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം സലൈവറി ഗ്ലാന്‍ഡുകളാണ് ഇവര്‍ കണ്ടെത്തിയതെന്ന് ലൈവ്‌സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ കുറിച്ച് പഠിക്കാനായി സിടി സ്‌കാനുകളും, പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രാഫി (പിഇടി) സ്‌കാനുകളും ചേര്‍ത്ത് നോക്കുമ്പോഴാണ് നെതര്‍ലാന്‍ഡ്‌സ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ അബദ്ധവശാല്‍ കണ്ടെത്തല്‍ നടത്തിയത്. 

ഇതോടെ നൂറോളം രോഗികളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം ഈ ഗ്ലാന്‍ഡുകളുടെ സാന്നിധ്യം സ്ഥിരീകരിച്ച് റേഡിയോതെറാപ്പി & ഓങ്കോളജി ജേണല്‍ പഠനം പ്രസിദ്ധീകരിച്ചു. ക്യാന്‍സര്‍ ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഈ കണ്ടെത്തലെന്ന് നെതര്‍ലാന്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് വൗട്ടര്‍ വൊഗെല്‍ പറഞ്ഞു. മൂക്കിന് പിന്നിലുള്ള നാസോഫാറിംഗ്‌സ് മേഖലയില്‍ പ്രത്യേകതയുള്ള ഒന്നുമില്ലെന്നാണ് ഇതുവരെ കരുതിയിരുന്നത്. 

മൂക്കിനും, വായിനും ഇടയില്‍ തൊണ്ടയുടെ മുകള്‍ ഭാഗം ലൂബ്രിക്കേറ്റ് ചെയ്യുന്നത് ഈ ഗ്ലാന്‍ഡുകള്‍ ആകുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.