CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 54 Seconds Ago
Breaking Now

പുതിയ പേ പെര്‍ മൈല്‍ കാര്‍ ടാക്‌സ്; റോഡ് ഉപയോഗിക്കാന്‍ ഇനി ബ്രിട്ടനില്‍ കാശ് കൊടുക്കണം; വര്‍ഷത്തില്‍ 5000 പൗണ്ടിലേറെ പോക്കറ്റില്‍ നിന്ന് പോകും!

ചെറിയ ബിസിനസ്സുകള്‍, സെല്‍ഫ് എംപ്ലോയ്ഡ് ഡ്രൈവര്‍മാര്‍, സെയില്‍സ് ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ റോഡില്‍ അധിക സമയം ചെലവാക്കുന്ന പാവപ്പെട്ട മോട്ടോറിസ്റ്റുകളാണ് തിരിച്ചടി ഏറ്റുവാങ്ങുക

നിലവിലെ വെഹിക്കിള്‍ എമിഷന്‍സ് സ്‌കീമിന് പകരമായി ഓരോ മൈല്‍ യാത്ര ചെയ്യാനും പണം നല്‍കാന്‍ നിര്‍ബന്ധിതമാകുന്ന പുതിയ സിസ്റ്റം നടപ്പാകുന്നതോടെ പോക്കറ്റില്‍ നിന്ന് ആയിരക്കണക്കിന് പൗണ്ടുകള്‍ ചോരുമെന്ന് ഉറപ്പായി. ഇതിന് പുറമെ ഫ്യൂവല്‍ ഡ്യൂട്ടി ചാര്‍ജ്ജുകളും ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ പാവപ്പെട്ട ഡ്രൈവര്‍മാര്‍ റോഡുകളില്‍ നിന്ന് പുറത്താകുമെന്നാണ് കരുതുന്നത്. 

2030ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള ലക്ഷ്യത്തിനൊപ്പം പുതിയ പേ പെര്‍ മൈല്‍ സ്‌കീമും നടപ്പാക്കാനാണ് ചാന്‍സലറുടെ നീക്കം. 2007ല്‍ സമാനമായ പദ്ധതി ആലോചിച്ചിരുന്നെങ്കിലും രണ്ട് മില്ല്യണിലേറെ ഡ്രൈവര്‍മാര്‍ സ്‌കീമിനെതിരെ പ്രതിഷേധിച്ചതോടെ ഇത് നിര്‍ത്തിവെച്ചിരുന്നു. 

പാവപ്പെട്ട വാഹന ഉടമകളെയാണ് റോഡ് ഉപയോഗിക്കാനുള്ള ചാര്‍ജ്ജ് കുഴപ്പത്തിലാക്കുകയെന്ന് ക്യാപിറ്റല്‍ ബിസിനസ്സ് മീഡിയ ഡയറക്ടര്‍ റിച്ചാര്‍ഡ് ആല്‍വിന്‍ പറയുന്നു. മൈലിന് 75 പെന്‍സ് വീതം ചാര്‍ജ്ജ് ചെയ്താല്‍ ചെറിയ യാത്രക്ക് 500 പൗണ്ടിലേറെ ചെലവ് വരും. 

ചെറിയ ബിസിനസ്സുകള്‍, സെല്‍ഫ് എംപ്ലോയ്ഡ് ഡ്രൈവര്‍മാര്‍, സെയില്‍സ് ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ റോഡില്‍ അധിക സമയം ചെലവാക്കുന്ന പാവപ്പെട്ട മോട്ടോറിസ്റ്റുകളാണ് തിരിച്ചടി ഏറ്റുവാങ്ങുക. ഒരു ശരാശരി ഡ്രൈവര്‍ പ്രതിവര്‍ഷം 7400 മൈല്‍ യാത്ര ചെയ്താല്‍ പുതിയ സിസ്റ്റം അനുസരിച്ച് 5850 പൗണ്ട് ചെലവ് വരും. 




കൂടുതല്‍വാര്‍ത്തകള്‍.