CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 40 Seconds Ago
Breaking Now

ക്രിസ്മസ് ഷോപ്പിംഗ് 15 മിനിറ്റില്‍ കൂടുതല്‍ നീളരുത്; കുറച്ച് സമയം സ്റ്റോറില്‍ ചെലവഴിച്ചാല്‍, അത്രയും സുരക്ഷിതം; ക്രിസ്മസ് ഷോപ്പിംഗ് ഏറ്റവും വലിയ അപകടമെന്ന് സേജ് ശാസ്ത്രജ്ഞയുടെ കൊവിഡ് മുന്നറിയിപ്പ്

സര്‍ക്കാരിന്റെ കൊവിഡ് വിലക്കുകളില്‍ മുങ്ങിപ്പോയ റീട്ടെയിലേഴ്‌സ് ക്രിസ്മസ് ആഘോഷങ്ങള്‍ക്കൊപ്പം നഷ്ടപ്പെട്ട കച്ചവടം തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്

ക്രിസ്മസ് ഷോപ്പിംഗ് സന്തോഷവും, ആഘോഷവും നിറഞ്ഞ സമയമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ. എന്നാല്‍ ഈ വര്‍ഷം മുതല്‍ അതിന്റെ രീതി മാറുമെന്നതാണ് അവസ്ഥ. കൊവിഡ് മഹാമാരി മൂലം സമ്പദ് രംഗം തകര്‍ന്ന അവസ്ഥയ്‌ക്കൊപ്പം രോഗം പിടിപെടുമെന്ന ആശങ്കയും മറുവശത്ത് ശക്തമാണ്. ഈ ആശങ്കയ്ക്ക് ഒപ്പം നില്‍ക്കുന്ന മുന്നറിയിപ്പാണ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകരില്‍ ഒരാള്‍ മുന്നോട്ട് വെയ്ക്കുന്നത്. 

ക്രിസ്മസ് ഷോപ്പിംഗിന് ഇറങ്ങി കൊറോണാവൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കാന്‍ ഓരോ ഷോപ്പിലും 15 മിനിറ്റില്‍ കൂടുതല്‍ ചെലവഴിക്കരുതെന്നാണ് ഉപദേശം. കൊവിഡ് സുരക്ഷിതമെന്ന് പറയുന്ന സ്ഥലങ്ങളൊന്നും 100% അപകടരഹിതമല്ലെന്ന് സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (സേജ്) അംഗം പ്രൊഫസര്‍ ലൂസി യാര്‍ഡ്‌ലി പറഞ്ഞു, ഇന്‍ഡോറില്‍ ചെലവഴിക്കുന്ന സമയം ആളുകള്‍ കുറയ്ക്കുകയും വേണം. 

മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച് ക്രിസ്മസ് ഷോപ്പിംഗ് നടത്തുന്നത് ഏറ്റവും വലിയ അപകടം വരുത്തിവെയ്ക്കുന്ന കാര്യമൊന്നുമല്ലെന്ന് യാര്‍ഡ്‌ലി പറയുന്നു. എന്നാല്‍ 15 മിനിറ്റ് പരിധിക്ക് അപ്പുറത്തേക്ക് ഷോപ്പില്‍ ചെലവഴിക്കുന്ന സമയം നീളരുത്. കുറഞ്ഞ സമയം ചെലവഴിക്കുന്നത് കൂടുതല്‍ സുരക്ഷയ്ക്ക് വഴിയൊരുക്കും, അവര്‍ ചൂണ്ടിക്കാണിച്ചു. ഡിസംബര്‍ 2ന് നാലാഴ്ച നീണ്ട ദേശീയ ലോക്ക്ഡൗണ്‍ അവസാനിച്ച് എല്ലാ ടിയറുകളിലും അടിയന്തരമല്ലാത്ത ഷോപ്പുകളും ഇംഗ്ലണ്ടില്‍ തുറക്കാന്‍ ഒരുങ്ങവെയാണ് ശാസ്ത്രജ്ഞയുടെ ഓര്‍മ്മപ്പെടുത്തല്‍. 

സര്‍ക്കാരിന്റെ കൊവിഡ് വിലക്കുകളില്‍ മുങ്ങിപ്പോയ റീട്ടെയിലേഴ്‌സ് ക്രിസ്മസ് ആഘോഷങ്ങള്‍ക്കൊപ്പം നഷ്ടപ്പെട്ട കച്ചവടം തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഷോപ്പുകളില്‍ കുറച്ച് സമയം ചെലവഴിക്കണമെന്ന പ്രൊഫ യാര്‍ഡ്‌ലിയുടെ മുന്നറിയിപ്പ് ഇവര്‍ക്ക് സന്തോഷം നല്‍കുന്നതല്ല. 15 മിനിറ്റ് രണ്ട് മീറ്ററില്‍ കുറവ് അകലത്തില്‍ ആര്‍ക്കെങ്കിലും ഒപ്പം ചെലവാക്കിയതാണ് കോണ്ടാക്ട് ട്രേസിംഗില്‍ ഉപയോഗിക്കുന്ന നിയമം. 




കൂടുതല്‍വാര്‍ത്തകള്‍.