CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 5 Seconds Ago
Breaking Now

മാസ്‌ക് ധരിക്കാതെ ട്യൂബിലും, ബസിലും, ട്രെയിനിലും യാത്ര ചെയ്താല്‍ ഫൈന്‍; യുകെ പൊതുഗതാഗതത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്; നിയമലംഘകര്‍ക്ക് എതിരെ പ്രീതി പട്ടേല്‍

പുറത്തിറങ്ങാന്‍ മാസ്‌ക് നിര്‍ബന്ധമാക്കാനുള്ള ഒരുക്കത്തിലാണ് നം.10

ബ്രിട്ടനില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാസ്‌ക് ഉപയോഗിക്കാതെ പിടിക്കപ്പെട്ടാല്‍ ഫൈന്‍ ഈടാക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പ്രീതി പട്ടേല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പോലീസ് ഇടപെടല്‍. 

പുതിയ കൊറോണാവൈറസ് വേരിയന്റ് മൂലം മരണസംഖ്യ കുതിക്കുമ്പോള്‍ കാരണം തേടി പോലീസുകാര്‍ സമയം പാഴാക്കേണ്ടെന്നാണ് നാഷണല്‍ പോലീസ് ചീഫ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ട്ടിന്‍ ഹെവിറ്റ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ദിവസത്തില്‍ 1200-ലേറെ പേര്‍ മരിച്ചിട്ടും ആളുകള്‍ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതിനെതിരെ അദ്ദേഹം ഞെട്ടല്‍ രേഖപ്പെടുത്തി. 

ചെറിയൊരു വിഭാഗം ആളുകളാണ് രാജ്യത്തിന്റെ ആരോഗ്യം അപകടത്തിലാക്കുന്നതെന്ന് ഹോം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ നിയമം ലംഘിക്കുന്നതിനൊപ്പം തന്നെ ഓഫീസര്‍മാര്‍ ഫൈന്‍ ഈടാക്കാന്‍ രംഗത്തിറങ്ങും. മാര്‍ച്ച് മുതല്‍ യുകെയില്‍ 45,000ന് അടുത്ത് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസുകളാണ് നല്‍കിയത്.

പുറത്തിറങ്ങാന്‍ മാസ്‌ക് നിര്‍ബന്ധമാക്കാനുള്ള ഒരുക്കത്തിലാണ് നം.10. കര്‍ഫ്യൂവും, 10 ഫീറ്റ് സാമൂഹിക അകലവും നടപ്പാക്കാനും ആലോചനയുണ്ട്. ശാസ്ത്രജ്ഞര്‍ ഇതിനായി കനത്ത സമ്മര്‍ദം ചെലുത്തുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.