CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 19 Minutes 27 Seconds Ago
Breaking Now

കോടികള്‍ കണ്ടൊന്നും കണ്ണ് മഞ്ഞളിച്ചില്ല ; കഴിഞ്ഞ വര്‍ഷം 12 കോടിയുടെ ലോട്ടറി നേടിയ രാജന്‍ ഇപ്പോഴും ടാപ്പിങ് ജോലി ചെയ്യുന്നു

വലിയ ഭാഗ്യം ജീവിതത്തില്‍ തേടി എത്തിയെങ്കിലും ആ ഭാഗ്യത്തില്‍ അഹങ്കരിയ്ക്കാന്‍ രാജന്‍ തയ്യാറല്ല.

കണ്ണൂര്‍ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കുറിച്യ കോളനിയിലെ പൊരുന്ന രാജനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ബംപറായ 12 കോടി അടിച്ചത്. ജപ്തി നോട്ടീസ് കിട്ടി എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങിയ അവസരത്തിലാണ് ഇദ്ദേഹത്തിനെ തേടി ഭാഗ്യം എത്തിയത്. 12 കോടിയില്‍ ഏഴുകോടിയും 56 ലക്ഷവും ആണ് നികുതിയൊക്കെ കഴിച്ച് രാജന് ലഭിച്ചത്.

വലിയ ഭാഗ്യം ജീവിതത്തില്‍ തേടി എത്തിയെങ്കിലും ആ ഭാഗ്യത്തില്‍ അഹങ്കരിയ്ക്കാന്‍ രാജന്‍ തയ്യാറല്ല. കോടീശ്വരനായിട്ടും ഇപ്പോഴും തന്റെ പഴയ ടാപ്പിങ് ജോലി തുടരുകയാണ് ഇദ്ദേഹം. ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണ് രാജന്റെ കുടുംബം. മൂത്ത മകള്‍ ആതിര വിവാഹിതയായി. മകന്‍ രിഗില്‍ അച്ഛനെ ടാപ്പിങ് ജോലിയില്‍ സഹായിക്കുകയും സ്ഥലങ്ങളെല്ലാം നോക്കി നടത്തുകയും ചെയ്യുന്നു. ഇളയ മകള്‍ ബി.എ ഇക്കണോമിക്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.

പുതിയതായി ഒരു വീട് വെയ്ക്കുകയാണ് രാജന്‍ ഇപ്പോള്‍. ഇതോടൊപ്പം ലോട്ടറി അടിച്ച പണത്തില്‍ ഒരു വിഹിതം കൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന ഓലമറച്ച മുത്തപ്പന്‍ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റാനും ഒരുങ്ങുകയാണ് രാജന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.