CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 49 Minutes 49 Seconds Ago
Breaking Now

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ഫിറോസ് കുന്നംപറമ്പില്‍; കെടി ജലീലിന്റെ തവനൂരില്‍ കണ്ണുവെച്ച് ഫിറോസ്; പ്രതികരിക്കാതെ യുഡിഎഫ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങളെ ഫിറോസ് തള്ളിയില്ല.

സോഷ്യല്‍മീഡിയയിലൂടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി പ്രശസ്തിയും വിമര്‍ശനവും നേടിയ ഫിറോസ് കുന്നംപറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങളെ ഫിറോസ് തള്ളിയില്ല. ഫിറോസ് മത്സരരംഗത്തേക്ക് ഇറങ്ങുമെന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് കാലം തൊട്ട് പ്രചരിച്ചിരുന്നു. ഒടുവില്‍ മത്സര സാധ്യത തള്ളാതെ ജീവകാരുണ്യ ഫിറോസ് കുന്നംപറമ്പില്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തവനൂരില്‍ മന്ത്രി കെടി ജലീലിനെതിരെ മത്സരിക്കുമെന്ന് പ്രചാരണമുണ്ട്. പക്ഷേ ആരും ഇതുവരെ സമീപിച്ചിട്ടില്ല. ചെറുപ്പം മുതല്‍ തന്നെ യുഡിഎഫ് അനുഭാവിയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞതായി സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മുസ്ലിം ലീഗ് അനുഭാവിയായ ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും ഇതുവരെ പ്രചരിച്ചിട്ടില്ല. കെടി ജലീലിനെ പരാജയപ്പെടുത്താന്‍ ഫിറോസ് കുന്നംപറമ്പലിനെ ഇറക്കാന്‍ യുഡിഎഫ് തയ്യാറെടുക്കുന്നു എന്ന് പ്രചാരിക്കുന്നുണ്ടെങ്കിലും നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.