CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 58 Seconds Ago
Breaking Now

സമരം ചെയ്യാന്‍ 'എന്തൊരു സുഖം'! ഈസ്റ്റര്‍ അവധിയില്‍ പണിമുടക്കുന്നത് 10 ദിവസത്തെ 'ഓഫ്' സമ്മാനിക്കുമെന്ന് ആഹ്ലാദിച്ച് ഡോക്ടര്‍മാര്‍; രോഗികള്‍ സമ്മാനിക്കുന്നത് 'ദുരിതമെന്ന്' ഓര്‍മ്മിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി

പുരോഗതിക്കും, പരിഷ്‌കാരങ്ങള്‍ക്കും ബ്രേക്കിടാനുള്ള ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശ്രമങ്ങളെ സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി

ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്‌ക്കൊപ്പം ആറ് ദിവസത്തെ പണിമുടക്ക് നടക്കുമ്പോള്‍ പത്ത് ദിവസത്തെ ഓഫ് കിട്ടുമെന്ന സന്തോഷം പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍. സ്‌കൂള്‍ ഹോളിഡേ സമയത്ത് സമരത്തിന് ഒരുങ്ങവെയാണ് റസിഡന്റ് ഡോക്ടര്‍മാരുടെ സന്തോഷപ്രകടനം. 

നാളെ രാവിലെ 7 മുതല്‍ ആരംഭിക്കുന്ന പണിമുടക്ക് കുട്ടികളെ നോക്കാന്‍ നല്ല സമയം നല്‍കുമെന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. 'നാല് ദിവസത്തെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡും കഴിഞ്ഞുള്ള ചീഫിന്റെ ചുംബനമാണ് ഇത്', ഒരു ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

പിക്കറ്റ് ലൈനില്‍ കഴിഞ്ഞ സമരം മുതല്‍ തന്നെ ആവശ്യത്തിന് ആളില്ലാത്ത അവസ്ഥയാണ്. ഇക്കുറിയും ഈ ആശങ്ക തുടരുന്നുണ്ട്. കണ്‍സള്‍ട്ടന്റുമാരെ പകരം നിയോഗിക്കാന്‍ ഉയര്‍ന്ന ലോക്കം റേറ്റുകള്‍ നല്‍കേണ്ടി വരുന്ന ട്രസ്റ്റുകളുടെ സ്ഥിതി നല്ല കാര്യമാണെന്നാണ് മറ്റൊരു ഡോക്ടര്‍ കുറിച്ചത്. 

അടുത്ത തിങ്കളാഴ്ച രാവിലെ 7 വരെയാണ് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്. എന്നാല്‍ രോഗികള്‍ക്ക് ദുരിതം സമ്മാനിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. എന്‍എച്ച്എസിനെ ശരിയാക്കി എടുക്കാനുള്ള ദൗത്യത്തെയാണ് ഇത് തടസ്സപ്പെടുത്തുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

പുരോഗതിക്കും, പരിഷ്‌കാരങ്ങള്‍ക്കും ബ്രേക്കിടാനുള്ള ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശ്രമങ്ങളെ സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഫസ്റ്റ് ഇയര്‍ ജൂനിയര്‍ ഡോക്ടറുടെ തുടക്ക ശമ്പളം 25,209 പൗണ്ടില്‍ നിന്നും 40,190 പൗണ്ടിലേക്കാണ് വര്‍ദ്ധിച്ചത്. ഈ വര്‍ഷത്തെ 4.9% വര്‍ദ്ധന സ്വീകരിച്ചെങ്കില്‍ ഇത് 1100 പൗണ്ട് വര്‍ദ്ധിച്ച് 41,226 പൗണ്ടിലേക്ക് എത്തുമായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.