CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 50 Seconds Ago
Breaking Now

ഏപ്രിലാണ്, പുതിയ ഗവണ്‍മെന്റ് ടാക്‌സ് പ്രോഗ്രാം റെഡി! 860,000-ലേറെ ആളുകള്‍ക്ക് പതിവായി എച്ച്എംആര്‍സിയുടെ ടാക്‌സ് അപ്‌ഡേറ്റ് ചെയ്യേണ്ടി വരും; സെല്‍ഫ് എംപ്ലോയ്‌മെന്റ് മുതല്‍ പ്രോപ്പര്‍ട്ടിയില്‍ നിന്ന് വരുമാനമുള്ളവര്‍ക്ക് വരെ മാറ്റങ്ങള്‍

നിലവില്‍ 50,000 പൗണ്ട് മുതല്‍ വരുമാനമുള്ളവരാണ് സിസ്റ്റത്തിലേക്ക് മാറേണ്ടത്

ഏപ്രില്‍ മാസം തുടങ്ങി. നികുതി മാറ്റങ്ങളും നിലവില്‍ വരികയാണ്. പുതിയ ഗവണ്‍മെന്റ് ടാക്‌സ് പ്രോഗ്രാം നിലവില്‍ വന്നതോടെ എച്ച്എംആര്‍സിയില്‍ 860,000-ലേറെ ആളുകള്‍ പതിവ് ഫിനാന്‍ഷ്യല്‍ അപ്‌ഡേറ്റ് നല്‍കേണ്ട സാഹചര്യമാണ്. 

സോള്‍ ട്രേഡേഴ്‌സ്, ലാന്‍ഡ്‌ലോര്‍ഡ് എന്നിവര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, പ്രോപ്പര്‍ട്ടി എന്നിവയിലൂടെ 50,000 പൗണ്ടിലേറെ വരുമാനം നേടുന്നുണ്ടെങ്കില്‍ ഏപ്രില്‍ 6 മുതല്‍ മേക്കിംഗ് ടാക്‌സ് ഡിജിറ്റല്‍ സിസ്റ്റം ഉപയോഗിക്കേണ്ടി വരും. 

സമയം ലാഭിക്കുന്ന, ടാക്‌സ് റിട്ടേണ്‍ എളുപ്പത്തിലാക്കുന്ന മാറ്റമെന്നാണ് ഒരു വിഭാഗം ഇതേക്കുറിച്ച് പറയുന്നത്. എന്നാല്‍ കൂടുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭാരമാണ് ഇത് സമ്മാനിക്കുന്നതെന്ന് മറുഭാഗം ആരോപിക്കുന്നു. ചില ചെറുകിട ബിസിനസ്സ് ഉടമകള്‍ക്ക് വര്‍ഷത്തില്‍ 10-ലേറെ തവണ ഫിനാന്‍ഷ്യല്‍ അപ്‌ഡേറ്റ് നല്‍കേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നിലവില്‍ 50,000 പൗണ്ട് മുതല്‍ വരുമാനമുള്ളവരാണ് സിസ്റ്റത്തിലേക്ക് മാറേണ്ടത്. വാറ്റ് റിട്ടേണ്‍ ഇതില്‍ പരിഗണിക്കില്ല. എന്നാല്‍ അടുത്ത ഏപ്രില്‍ മുതല്‍ 30,000 പൗണ്ടില്‍ കൂടുതല്‍ വരുമാനം നേടുന്നവരും ഇതിലേക്ക് മാറും. 2028-ല്‍ 20,000 പൗണ്ടുകാരും സിസ്റ്റത്തിലേക്ക് എത്തും.  




കൂടുതല്‍വാര്‍ത്തകള്‍.