CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 2 Seconds Ago
Breaking Now

ഇയാളിത് മനുഷ്യരെ മുഴുവന്‍ കണ്‍ഫ്യൂഷനാക്കും! അങ്കലാപ്പ് വിതച്ച് ട്രംപിന്റെ പത്രസമ്മേളനം; ടെലിവിഷനിലെ തമാശ പ്രോഗാമുകളേക്കാള്‍ മോശം; ലോകം മുഴുവന്‍ പരിഹാസം ഏറ്റുവാങ്ങി അമേരിക്കന്‍ പ്രസിഡന്റ്; ഇറാനെ ഒറ്റയടിക്ക് തീര്‍ക്കുമെന്ന് അവകാശവാദം

ചൊവ്വാഴ്ച രാത്രി 8 മണിക്കുള്ളില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ തെഹ്‌റാന്‍ തയ്യാറാകണമെന്ന ഭീഷണിയും പ്രസിഡന്റ് മുഴക്കി

ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇതുപോലെ ലോകം മുഴുവന്‍ പരിഹാസപാത്രമാകുന്നത് മുന്‍പൊരിക്കലും കണ്ടിട്ടില്ല. ലോക പോലീസിന് തുല്യമായ ശക്തിയെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കയെ ഈ അവസ്ഥയിലെത്തിച്ചതിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട, സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ!

ഭ്രാന്തന്‍ നയങ്ങള്‍ ദിവസേനയെന്നോണം മാറ്റിയും മറിച്ചും പറയുന്ന ട്രംപ് ഇപ്പോള്‍ ഇറാന്‍ യുദ്ധത്തിന് ഇറങ്ങിയ ശേഷവും കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല. ഇന്നലെ നടത്തിയ പത്രസമ്മേളനം കൂടുതല്‍ കണ്‍ഷ്യൂഷനും, കൂടുതല്‍ പരിഹാസവുമാണ് സമ്മാനിച്ചത്. ഇറാനില്‍ നിന്നും രണ്ട് യുഎസ് പൈലറ്റുമാരെ സാഹസികമായി രക്ഷപ്പെടുത്തിയ കഥ പറയാനായിരുന്നു ട്രംപ് വൈറ്റ് ഹൗസ് പോഡിയത്തില്‍ എത്തിയത്. A US military plane flying low over Iran on Sunday amid the daring rescue mission

ഒരു വശത്ത് 'തലയില്ലാത്ത' ഇറാന്‍ ഭരണകൂടവുമായി സമാധാന കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് അമേരിക്കന്‍ സേനയ്ക്ക് അക്രമം കടുപ്പിക്കാനുള്ള ഉത്തരവും നല്‍കുകയാണ് ട്രംപ്. ബോംബിംഗ് അവസാനിപ്പിക്കുമോയെന്ന ചോദ്യത്തിന് 'എനിക്കറിയില്ല, ഇപ്പോള്‍ പറയാന്‍ കഴിയില്ല. അവരെന്ത് ചെയ്യുന്നുവെന്ന് അനുസരിച്ചിരിക്കും എല്ലാം', കണ്‍ഫ്യൂഷന്‍ വര്‍ദ്ധിപ്പിച്ച് കൊണ്ട് ട്രംപ് പറഞ്ഞു. 

അതേസമയം ചൊവ്വാഴ്ച രാത്രി 8 മണിക്കുള്ളില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ തെഹ്‌റാന്‍ തയ്യാറാകണമെന്ന ഭീഷണിയും പ്രസിഡന്റ് മുഴക്കി. 'ഒരൊറ്റ രാത്രി കൊണ്ട് ആ രാജ്യത്തെ മുഴുവന്‍ ഇല്ലാതാക്കും. ആ രാത്രി ചിലപ്പോള്‍ നാളെ രാത്രിയാകാം. ഇറാനിലെ പാലങ്ങളും, പവര്‍ പ്ലാന്റുകളും തകര്‍ക്കും. ഇനിയൊരിക്കലും ഉപയോഗിക്കാന്‍ കഴിയാത്തത് പോലെ കത്തിക്കും. ഇത് പുനര്‍നിര്‍മ്മിക്കാന്‍ 100 വര്‍ഷം വേണ്ടിവരും', ട്രംപ് ഭീഷണി മുഴക്കി. 




കൂടുതല്‍വാര്‍ത്തകള്‍.