
















എന്‍എച്ച്എസ് ജീവനക്കാര്‍ നേരിടുന്ന സമ്മര്‍ദങ്ങളെ കുറിച്ച് എല്ലാവരും സമ്മതിക്കും. എന്നാല്‍ അത് കുറയ്ക്കാനുള്ള നടപടികളെ കുറിച്ച് മാത്രം കാര്യമായ ഇടപെടലുകള്‍ ഇല്ല. ഉത്കണ്ഠയും, സമ്മര്‍ദവും പോലെ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം എന്‍എച്ച്എസ് ജീവനക്കാര്‍ പുതിയ റെക്കോര്‍ഡായ 8 മില്ല്യണ്‍ ഓഫുകള്‍ എടുത്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രോഗികള്‍ വെയ്റ്റിംഗ് ലിസ്റ്റുകളില്‍ കാത്തിരുന്ന് നരകിക്കുമ്പോഴാണ് ജീവനക്കാര്‍ ഹാജരാകാതിരിക്കുന്നതും, സമരത്തിന് ഇറങ്ങുന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്നാണ് വിമര്‍ശനം. റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിന് തുടക്കം കുറിച്ച ദിവസമാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്.
2020 മുതല്‍ മാനസിക ആരോഗ്യം മോശമായതിന്റെ പേരില്‍ സിക്ക് ലീവെടുത്ത എന്‍എച്ച്എസ് ജീവനക്കാരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2025-ല്‍ 28 മില്ല്യണ്‍ ദിവസങ്ങളാണ് ജീവനക്കാരുടെ രോഗങ്ങള്‍ മൂലം എന്‍എച്ച്എസിന് നഷ്ടമായത്. 2020-ല്‍ 21 മില്ല്യണായിരുന്നുവെന്ന് പുതിയ ഡാറ്റ പറയുന്നു.
ഇതില്‍ നാലിലൊന്ന് അവധികളും, ഏകദേശം 7.9 മില്ല്യണ്‍ കേസുകളും ഉത്കണ്ഠ, സമ്മര്‍ദം, വിഷാദം, മറ്റ് മാനസിക പ്രശ്‌നങ്ങള്‍ എന്നിവയാണ് കാരണമായത്. കഴിഞ്ഞ വര്‍ഷം ജീവനക്കാരുടെ ലീവ് മൂലം എന്‍എച്ച്എസ് നഷ്ടമായത് റെക്കോര്‍ഡ് ദിനങ്ങളാണെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സിലെ കാലം മക്‌ഗോള്‍ഡ്‌റിക്ക് പറഞ്ഞു.
എന്‍എച്ച്എസ് മാനേജ്‌മെന്റിന് സ്വന്തം ജീവനക്കാരുടെ ആരോഗ്യം നിലനിര്‍ത്തിയില്‍ ജോലിയില്‍ നിലനിര്‍ത്താന്‍ നിയന്ത്രണം പോലുമില്ലെന്ന് മക്‌ഗോള്‍ഡ്‌റിക്ക് ആരോപിച്ചു. ആരോഗ്യ മേധാവികള്‍ ഇതിന് നിയന്ത്രണം കൊണ്ടുവരണം, അദ്ദേഹം ആവശ്യപ്പെട്ടു.