CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 3 Seconds Ago
Breaking Now

ആ പ്രതീക്ഷ വേണ്ട! ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാന്‍; താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയാലും കടലിടുക്കില്‍ തടസ്സം തുടരും

ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനും ആലോചന നടക്കുന്നതായാണ് വിവരം

മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി താത്കാലിക വെടിനിര്‍ത്തല്‍ എന്ന ധാരണയില്‍ എത്തിയാലും ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് ഇറാന്‍. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുന്ന രീതിയില്‍ സമാധാന ചര്‍ച്ചകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുമുള്ള നിര്‍ദേശം സമാധാന ചര്‍ച്ചയുടെ ഭാഗമായി മുന്നോട്ടുവെക്കപ്പെട്ടിരുന്നു. എന്നാല്‍, തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

45 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ വ്യവസ്ഥകള്‍ക്കായുള്ള ചര്‍ച്ചയില്‍ യുഎസും ഇറാനും മധ്യസ്ഥരാജ്യങ്ങളും ഏര്‍പ്പെട്ടിരിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ടുഘട്ടമായി നടപ്പാക്കാവുന്ന കരാറിന് വേണ്ടിയുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം. ഇതിന്റെ ആദ്യഘട്ടത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ കൊണ്ടുവരികയും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടികളില്‍ എത്തിച്ചേരുകയും ചെയ്യുക, രണ്ടാംഘട്ടത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാര്‍ കൊണ്ടുവരിക എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്.

ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനും ആലോചന നടക്കുന്നതായാണ് വിവരം.അതേസമയം, ഇറാനു നല്‍കിയ സമയപരിധി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24 മണിക്കൂര്‍കൂടി നീട്ടി. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ധാരണയിലെത്താന്‍ ചൊവ്വാഴ്ച രാത്രി എട്ടുമണി വരെയാണ് ട്രംപ് സമയം നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.