CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 43 Minutes 53 Seconds Ago
Breaking Now

ആ സൂപ്പര്‍ സ്റ്റാറിന് വേണ്ടി സിനിമ ചെയ്യാനാവശ്യപ്പെട്ടു, പക്ഷേ അതിനു തോന്നിയില്ല ; വെളിപ്പെടുത്തി ശ്രീനിവാസന്‍

ശ്രീനിവാസന് മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്താകെ മികച്ച സ്വീകരണമാണ്. അക്കാലത്ത് തനിക്കുണ്ടായ വേറിട്ട ഒരു അനുഭവം ഒരു ടിവി ചാനലുമായുളള അഭിമുഖത്തില്‍  പങ്കു വെച്ചിരിക്കുകയാണ് ശ്രീനിവാസന്‍.

'ഒരിക്കല്‍ ഒരു സൂപ്പര്‍ സ്റ്റാറിന്റെ മാനേജര്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതി നല്‍കണം എന്നതായിരുന്നു ആവശ്യം. അദ്ദേഹത്തെ നേരില്‍ പോയി കണ്ടു സംസാരിക്കാന്‍ തോന്നിയപ്പോള്‍ എനിക്കത്ര താല്പര്യം തോന്നിയില്ല കാരണം ആവശ്യം അദ്ദേഹത്തിന്റെതായിരിക്കെ ഒരിക്കല്‍ പോലും അദ്ദേഹം എന്റെ അടുത്തോട്ട് വരുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ മാനേജര്‍ പറയുന്നില്ല. എനിക്ക് ഒരാളുടെ സഹായം ആവശ്യമെങ്കില്‍ ഞാന്‍ ഒരാളോട് എന്നോട് ഇങ്ങോട്ട് വന്നു കാണാമെന്നു പറയില്ല. അത് കൊണ്ട് തന്നെ ഞാന്‍ മറ്റു ചില കാരണങ്ങള്‍ പറഞ്ഞു അതില്‍ നിന്ന് ഒഴിവകുകയാണ് ചെയ്തത്, ശ്രീനിവാസന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.