CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 39 Minutes 50 Seconds Ago
Breaking Now

അഞ്ച് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പ്രൈമറി സ്‌കൂളില്‍ മാസ്‌ക് ധരിക്കണം! കുട്ടികള്‍ക്ക് മാസ്‌ക് വേണ്ടെന്ന് സര്‍ക്കാര്‍ നിബന്ധനകള്‍ പറയുമ്പോഴും രക്ഷിതാക്കള്‍ക്ക് മറിച്ചുള്ള നിര്‍ദ്ദേശം

സാമൂഹിക അകലം ഉറപ്പാക്കാന്‍ കഴിയാത്തതിനാലാണ് ഈ നിലപാടെന്ന് അധികൃതര്‍

അഞ്ച് വയസ്സ് വരെ പ്രായമുള്ള ചെറിയ കുട്ടികളോട് ഫേസ്മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട് സ്‌കൂളുകള്‍. സര്‍ക്കാര്‍ നിബന്ധനകള്‍ ഇതിന്റെ ആവശ്യമില്ലെന്ന് പറയുമ്പോഴാണ് സ്‌കൂളുകള്‍ മറിച്ചൊരു നിലപാട് സ്വീകരിക്കുന്നത്. മാര്‍ച്ച് 8ന് ക്ലാസ്‌റൂമില്‍ മടങ്ങിയെത്തുമ്പോള്‍ കുട്ടികളുടെ മുഖം മറച്ചിരിക്കണമെന്നാണ് സൗത്ത് ലണ്ടനിലെയും, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെയും രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ക്രോയ്‌ഡോണ്‍ സെല്‍സ്‌ഡോണ്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് ക്ലാസുകളിലും, ഭക്ഷണം കഴിക്കുകയും, വെള്ളം കുടിക്കുകയും ചെയ്യാത്ത എല്ലാ സമയത്തും മാസ്‌ക് ധരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാട്‌ഫോര്‍ഡിലെ നാസ്‌കോട്ട് വുഡ് ജൂനിയര്‍ സ്‌കൂളിലും കുട്ടികളെ ക്ലാസുകളിലേക്ക് വിടുമ്പോള്‍ നല്ല ഫിറ്റായ മാസ്‌ക് ധരിക്കാനാണ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്ലാസ് മുറികളില്‍ ആവശ്യത്തിന് സാമൂഹിക അകലം ഉറപ്പാക്കാന്‍ കഴിയാത്തതിനാലാണ് ഈ നിലപാടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 

സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ ജീവനക്കാരും, സന്ദര്‍ശകരും മാസ്‌ക് ധരിക്കണോയെന്ന് ഹെഡ്ടീച്ചേഴ്‌സിന് തീരുമാനിക്കാമെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക ഗൈഡന്‍സ് പറയുന്നു. എന്നാല്‍ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ മുഖം മറയ്‌ക്കേണ്ടതില്ലെന്നും നിബന്ധനകളില്‍ വ്യക്തമാണ്. ക്ലാസ്‌റൂമില്‍ മാസ്‌ക് ഉപയോഗിക്കുന്നത് പഠനത്തിലും, അധ്യാപനത്തിലും പ്രശ്‌നമുണ്ടാക്കുമെന്നും ഗൈഡന്‍സ് കൂട്ടിച്ചേര്‍ക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.