CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 44 Minutes 49 Seconds Ago
Breaking Now

പുതിയ ജോലി ആരംഭിച്ച വിവരം പങ്കുവച്ച് നടി രചന നാരായണന്‍കുട്ടി

പുതിയ ജോലി ആരംഭിച്ച വിവരം പങ്കുവച്ച് നടി രചന നാരായണന്‍കുട്ടി. ട്രാന്‍സ്‌ലേറ്റര്‍ എന്ന നിലയില്‍ പുതിയ ജോലി തുടങ്ങി എന്നാണ് രചന പറയുന്നത്. മലയാളം ഡോക്യമെന്ററി ഫിലിമിനായി സബ്‌ടൈറ്റിലുകള്‍ ഒരുക്കുകയാണ് രചന ഇപ്പോള്‍.

'ട്രാന്‍സ്‌ലേറ്റര്‍' എന്ന പുതിയ ജോലി ആരംഭിച്ചു. ഒരു മലയാളം ഡോക്യുമെന്ററി ഫിലിമിന് സബ്‌ടൈറ്റിലിംഗ് ഒരു ശ്രമകരമായ ജോലിയാണ്, ഈ പ്രക്രിയ തുടരുന്നതിനിടയില്‍ ഞാന്‍ സിനിമയില്‍ പൂര്‍ണമായും മുഴുകി. പ്രമേയത്തിന്റെ സത്വ നിലനിര്‍ത്തി കൊണ്ട് തന്നെ പ്രസ്താവനകളും പ്രസംഗങ്ങളും വിവര്‍ത്തനം ചെയ്യാന്‍ ഇതെന്നെ സഹായിച്ചു' എന്നാണ് രചന കുറിച്ചിരിക്കുന്നത്.

തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു അവസരം നല്‍കിയതിന് വിനോദ് മങ്കര ഉള്‍പ്പടെയുള്ളവര്‍ക്ക് രചന നന്ദിയും അറിയിക്കുന്നുണ്ട്. ലാപ്‌ടോപ്പുമായി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ആറാട്ട് ആണ് രചനയുടെതായി റിലീസിന് ഒരുങ്ങുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.