CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 44 Minutes 20 Seconds Ago
Breaking Now

ജിഹാദികള്‍ പിന്തുണക്കുന്ന യുഡിഎഫുമായി സഹകരണമില്ല, യുഡിഎഫിന്റെ നേതൃ നിരയില്‍ വഞ്ചകന്മാരാര്‍ ; രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്ജ്

ഉമ്മന്‍ ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമാണ്. കരുണാകരനെ ഇല്ലാതാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു

ജനപക്ഷം സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. സ്ഥാനാര്‍ഥി ആയി തന്നെ പാര്‍ട്ടി പ്രഖ്യാപിച്ചു. ആര് പിന്തുണ നല്‍കിയാലും സ്വീകരിക്കും. യു.ഡി.എഫുമായി യാതൊരു ബന്ധവുമില്ല. യു.ഡി.എഫ് നേതാക്കള്‍ വഞ്ചകന്‍മാരാണെന്നും ജോര്‍ജ്ജ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമാണ്. കരുണാകരനെ ഇല്ലാതാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു.

ട്വന്റി 20 അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. ആ മാതൃക വ്യാപിപ്പിക്കും. അവരുടെ സേവനം വലുതാണ്. മറ്റ് മുന്നണികളുമായി തത്ക്കാലം ചര്‍ച്ചയില്ല.

യുഡിഎഫില്‍ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷെ ജിഹാദികളുടെ കൈയ്യില്‍ അമര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോവുകയാണ്. ജിഹാദികള്‍ പിന്തുണക്കുന്ന യുഡിഎഫുമായി സഹകരണമില്ല. യുഡിഎഫിന്റെ നേതൃ നിരയില്‍ വഞ്ചകന്മാരാണെന്നും പി സിജോര്‍ജ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.