CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 21 Minutes 1 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടനിലെ സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ 'നാളെ

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനായി എത്തിയിരിക്കുന്ന സഭയില്‍ പെട്ട  വിദ്യാര്‍ത്ഥി കള്‍ക്കായി 'പേള്‍ ഗാലാ'  സംഗമം ഓശാന ഞായാറാഴ്ചയായ   നാളെ നടക്കും .  സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിക്കുന്ന സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും . വൈകിട്ട് 7 മണിമുതല്‍ 9 മണിവരെയായിരിക്കും സംഗമം ഉണ്ടായിരിക്കുക. പ്രശസ്ത സംഗീതജ്ഞനും യുവജന പരിശീലന രംഗത്ത് ഏറെ മികവ് തെളിയിച്ചിട്ടുമുള്ള റോമില്‍ നിന്നുമുള്ള റെവ . ഫാ. ബിനോജ് മുളവരിക്കല്‍ ആണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത് . സഭയുടെ അവിഭാജ്യഘടകമായ യുവതീയുവാക്കള്‍ അവരുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രയാണത്തില്‍ ആല്‍മീയവും ഭൗതികവുമായ കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളും സഹായവും നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ളതാണ് 'പേള്‍ ഗാലാ' സംഗമം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൈഗ്രന്റ്‌സ് കമ്മീഷന്‍ , യൂത്ത് കമ്മീഷന്‍ , ഇവാ ഞ്ചലൈസേഷന്‍ കമ്മീഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന ലിങ്കില്‍ കൂടി രെജിസ്റ്റര്‍ ചെയ്യണമെന്ന് മൈഗ്രന്റ്‌സ്  കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ആന്‍ഡ്രൂസ് ചെതല ന്‍  അറിയിച്ചു .

https://forms.office.com/Pages/ResponsePage.aspx?id=_TZTq6nQiEKztxy6twlvmjF1AYmKfBLrFYCvE1tlU1UNVJCTElETEFPSlJVRjlaVEpMSllRMVhCVy4u

വിശദവിവരങ്ങള്‍ അറിയുന്നതിനും എന്തെങ്കിലും കാര്യങ്ങള്‍ അറിയിക്കുന്നതിനോ താഴെ കാണുന്ന മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.

migrantsgb@csmegb.org

 




കൂടുതല്‍വാര്‍ത്തകള്‍.