CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 16 Seconds Ago
Breaking Now

ഇന്ത്യക്കുവേണ്ടി ഇരുപത്തിയൊന്ന് ദിവസത്തെ ഉപവാസ യജ്ഞവുമായി സെഹിയോന്‍ യുകെ യും അഭിഷേകാഗ്‌നി മിനിസ്ട്രിയും

കോവിഡ് മഹാമാരിയുടെ അത്യന്തം ഭയാനകമായ  സാഹചര്യത്തില്‍ ഇന്ത്യക്കുവേണ്ടി സെഹിയോന്‍ , അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രികളുടെ നേതൃത്വത്തില്‍  ഇരുപത്തിയൊന്ന് ദിവസത്തെ തുടര്‍ച്ചയായ ഉപവാസ പ്രാര്‍ത്ഥന ഇന്നലെ ഏപ്രില്‍ 27 മുതല്‍ ആരംഭിച്ചു. മെയ് 17 ന് സമാപിക്കും.

 ഇന്ത്യയെ പൂര്‍ണ്ണമായും ദൈവ കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് പൂര്‍ണ്ണമായും ഉപവാസ , പരിത്യാഗ  പ്രവര്‍ത്തികളിലേര്‍പ്പെട്ട് നടക്കുന്ന പ്രാര്‍ത്ഥനാ യജ്ഞത്തിന് ഡയറക്ടര്‍ റവ. ഫാ. ഷൈജു നടുവത്താനിയില്‍ , ബ്രദര്‍ ജോസ് കുര്യാക്കോസ് , ബ്രദര്‍ സാജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

 പൂര്‍ണ്ണമായ ഒരുക്കത്തോടെ ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ ഇരുപത്തിയൊന്ന് ദിവസത്തേക്കും ഇതിനോടകം നിരവധിപേര്‍ തയ്യാറായിക്കഴിഞ്ഞു .

  പരിത്യാഗ പ്രവര്‍ത്തികളില്‍ ഒരേമനസ്സോടെ ഒരുമിക്കുന്ന , വചനം മാംസമാകുന്ന ,  ഈ യജ്ഞത്തില്‍ ഇനിയും പങ്കാളികളാകുവാന്‍ സെഹിയോന്‍ , അഭിഷേകാഗ്‌നി മിനിസ്ട്രികള്‍ യേശുനാമത്തില്‍ ഓരോരുത്തരെയും ക്ഷണിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് കുര്യാക്കോസ്

07414 747573.

 




കൂടുതല്‍വാര്‍ത്തകള്‍.