CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 9 Seconds Ago
Breaking Now

യുവജനങ്ങള്‍ക്ക്‌ ദൈവ വിശ്വാസത്തിന്റെ പുതിയ ദിശയേകി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍

ദൈവ വിശ്വാസത്തിന്റെ നിറവില്‍ ആത്മ സംതൃപ്തിയോടെ കണ്‍വെന്‍ഷനെ ഏറ്റെടുത്ത് യുവജനങ്ങള്‍

പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി സന്യാസസമൂഹത്തിന്റെ സ്ഥാപകനും,അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ നേതൃ ശുശ്രൂഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിച്ച ഗ്രേറ്റ് എവേക്കനിങ് ഇംഗ്ലീഷ് കണ്‍വെന്‍ഷനും രോഗശാന്തി ശ്രൂശ്രൂഷയും ബര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഭക്തിസാന്ദ്രമായി പൂര്‍ത്തിയായി. രാവിലെ 9 മണിമുതല്‍ വൈകീട്ട് 4.30 വരെയായിരുന്നു കണ്‍വെന്‍ഷന്‍.

ഇംഗ്ലണ്ടിന്റെ പ്രശസ്തമായ വണ്‍ഹോപ്പ് പ്രൊജക്ടിന്റെ ബാന്‍ഡ് ഈ വേദിയെ മികവുറ്റതാക്കി

ഇംഗ്ലണ്ട്  വെയില്‍സ് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ മിഷന്‍ ഡയറക്ടറായ അബട്ട് ഹ്യൂ അലന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ മുഖ്യ പ്രഭാഷണം നടത്തുകയും രോഗശാന്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷവും അറിയുന്ന ദൈവം, നിങ്ങളുടെ ഓരോ പ്രവര്‍ത്തിയിലും കൂടെയുണ്ടാകും. പ്രത്യാശയോടെ ജീവിതം നയിക്കണമെന്നും സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ യുവജനങ്ങളോട് ഉദ്‌ബോധിപ്പിച്ചു.

ഫാ ഷൈജു നടുവത്താനിയില്‍, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരും ശുശ്രൂഷയില്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി പ്രത്യേക സമാന്തര ക്ലാസുകളും ഒരുക്കിയിരുന്നു. 

ജപമാല പ്രദക്ഷിണം,സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന,വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയ്‌ക്കൊപ്പം കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങ്ങിനും സൗകര്യമൊരുക്കിയിരുന്നു.2033 ലെ മഹാജൂബിലിയ്ക്ക് മുന്നോടിയായി നടന്ന ഈ കണ്‍വെന്‍ഷന്‍ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇംഗ്ലീഷുകാരും മലയാളികളുമായ സീറോമലബാര്‍ വിശ്വാസികളായ യുവജനങ്ങള്‍ക്ക് വളരെ പ്രത്യാശയേകുന്ന കണ്‍വെന്‍ഷനായിരുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.