CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 29 Minutes 34 Seconds Ago
Breaking Now

മെഗാന്റെയും, ഹാരി രാജകുമാരന്റെയും മകള്‍ ബ്രിട്ടീഷുകാരിയോ, അമേരിക്കക്കാരിയോ? ലിലി ഡയാനയ്ക്ക് മുത്ത സഹോദരന്‍ ആര്‍ച്ചിയെ പോലെ ഇരട്ട പൗരത്വം ലഭിച്ചേക്കും

ഹാരിയുടെയും, മെഗാന്റെയും ആദ്യത്തെ കുഞ്ഞ് ആര്‍ച്ചി യുകെയിലാണ് ജനിച്ചത്

ഹാരി രാജകുമാരന്റെയും, മെഗാന്‍ മാര്‍ക്കിളിന്റെ പുതിയ പെണ്‍കുഞ്ഞിന് ഇരട്ട പൗരത്വം ലഭിച്ചേക്കും. മൂത്ത സഹോദരന്‍ ആര്‍ച്ചിക്ക് ഇരട്ട പൗരത്വമാണുള്ളത്. 

ജൂണ്‍ 4, വെള്ളിയാഴ്ചയാണ് സസെക്‌സ് ഡ്യൂക്കും, ഡച്ചസും തങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെ സ്വാഗതം ചെയ്തത്. സീനിയര്‍ റോയല്‍ പദവിയില്‍ നിന്നും പിന്‍വാങ്ങിയതിനാല്‍ ആര്‍ച്ച്‌വെല്‍ ഫൗണ്ടേഷന്‍ വെബ്‌സൈറ്റിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 

39-കാരിയായ മെഗാന്‍ അമേരിക്കക്കാരി ആയതിനാലും, കാലിഫോര്‍ണിയയില്‍ ജനിച്ചതും മൂലം കുട്ടികള്‍ക്ക് സ്വാഭാവികമായി യുഎസ് പൗരത്വത്തിന് അവകാശം ലഭിക്കും. ഹാരിയുടെയും അവകാശം ഈ രീതിയിലാണ്. പിതാവ് യുകെയില്‍ പിറന്ന വ്യക്തിയായതിനാല്‍ ബ്രിട്ടീഷ് പൗരത്വത്തിനും അവകാശമുണ്ട്. ബ്രിട്ടീഷ് നിയമപ്രകാരം പൗരത്വം ഒരു തലമുറ കൈമാറാം. അതിനാല്‍ ഹാരിയുടെ കുട്ടികള്‍ക്കും ഈ പദവി ലഭിക്കും. 

ഹാരിയുടെയും, മെഗാന്റെയും ആദ്യത്തെ കുഞ്ഞ് ആര്‍ച്ചി യുകെയിലാണ് ജനിച്ചത്. 2018ല്‍ ഹാരിയുമായുള്ള വിവാഹത്തിന് ശേഷം മെഗാന്‍ ബ്രിട്ടീഷ് പൗരത്വം നേടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് സീനിയര്‍ റോയല്‍സ് പദവി വിട്ടിറങ്ങി ദമ്പതികള്‍ യുഎസിലേക്ക് ചുവടുമാറ്റിയത്. 

കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിനാല്‍ മെഗാന്‍ അമേരിക്കന്‍ പൗരത്വം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പായിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഈ രീതി സ്വീകരിച്ച ആദ്യ അംഗമാണ് മെഗാന്‍. 




കൂടുതല്‍വാര്‍ത്തകള്‍.