CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 1 Minutes 58 Seconds Ago
Breaking Now

പുതിയ കൊവിഡ് വേരിയന്റ് കണ്ടെത്തി റഷ്യ; രൂപമാറ്റം വന്ന മോസ്‌കോ സ്‌ട്രെയിന്‍ കൂടുതല്‍ അപകടകാരിയോ? വാക്‌സിനുകള്‍ക്ക് എതിരെ പ്രതിരോധം തീര്‍ക്കുന്നുവോയെന്ന് പരിശോധിച്ച് ശാസ്ത്രജ്ഞര്‍

കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ കൂടുതല്‍ ബെഡുകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് നഗരാധികൃതര്‍

വാക്‌സിനുകളുടെ പ്രതിരോധം തകര്‍ക്കുന്ന പുതിയ ടൈപ്പ് കൊവിഡ് വേരിയന്റിനെ കണ്ടെത്തിയതായി അവകാശപ്പെട്ട് റഷ്യ. പുതിയ രൂപമാറ്റം വന്ന മോസ്‌കോ സ്‌ട്രെയിന് എതിരെ വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള നെട്ടോട്ടത്തിലാണ് ശാസ്ത്രജ്ഞര്‍. 

വേരിയന്റ് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ആരോഗ്യ മേധാവികള്‍ പുറത്തുവിട്ടിട്ടില്ല. വാക്‌സിനുകള്‍ പുതിയ വേരിയന്റിന് എതിരെയും ഫലപ്രദമാകുമെന്നാണ് വിദഗ്ധര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുനന്ത്. മെയ് മധ്യത്തോടെയാണ് മോക്‌സോയിലെ കൊറോണാവൈറസ് വ്യാപനം ഉയരാന്‍ തുടങ്ങിയത്. ഞായറാഴ്ച 7704 കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 24ന് ശേഷമുള്ള ഉയര്‍ന്ന കണക്കാണിത്. 

പുതിയ വേരിയന്റാണ് കേസുകള്‍ ഉയരാന്‍ ഇടയാക്കുന്നതെന്ന് സ്പുട്‌നിക് 5 വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഗമാലെയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി & മൈക്രോബയോളജി അക്കാഡമിക്കുകള്‍ പറയുന്നു. മോസ്‌കോയിലെ അവസ്ഥയാണ് നിരീക്ഷിക്കുന്നത്. മോസ്‌കോയില്‍ സ്വന്തമായി മോസ്‌കോ സ്‌ട്രെയിന്‍ രൂപപ്പെട്ടെന്നാണ് കരുതുന്നത്, വിദഗ്ധര്‍ വ്യക്തമാക്കി. 

കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ കൂടുതല്‍ ബെഡുകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് നഗരാധികൃതര്‍. വരുന്ന ആഴ്ചയില്‍ വൈറസിന്റെ വ്യാപനം തടയാന്‍ ജോലിക്ക് എത്തുന്നത് ഒഴിവാക്കാനാണ് നഗരവാസികളോട് മേയര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.