CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 14 Minutes 46 Seconds Ago
Breaking Now

യുവാക്കളേ, ആഘോഷിക്കണോ, ആദ്യം വാക്‌സിനെടുക്കൂ! നൈറ്റ് ക്ലബുകളിലും, ജനക്കൂട്ടം ഒഴുകിയെത്തുന്ന പരിപാടികള്‍ക്കും വാക്‌സിന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി; ഡബിള്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് പാര്‍ട്ടികളില്‍ വിലക്ക്; യു-ടേണ്‍ അടിച്ച് സെല്‍ഫ് ഐസൊലേഷനിലായ ബോറിസ്

ജീവിതത്തിലെ ചില സുപ്രധാന സന്തോഷങ്ങളും, അവസരങ്ങളും വാക്‌സിനേഷനെ ആശ്രയിച്ചിരിക്കും, പ്രധാനമന്ത്രി

വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ നൈറ്റ് ക്ലബുകളിലും, തിരക്കുള്ള വേദികളിലും പ്രവേശനത്തിന് നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി. ഡബിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത യുവാക്കള്‍ക്ക് പാര്‍ട്ടികളില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ബോറിസ് ജോണ്‍സന്റെ ഭീഷണി. സെപ്റ്റംബര്‍ മുതല്‍ പ്രവേശനത്തിന് ഡബിള്‍ വാക്‌സിന്‍ തെളിവ് കാണിക്കണമെന്നാണ് സുപ്രധാന യു-ടേണില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഏതെല്ലാം ഇടങ്ങളിലാണ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുകയെന്ന് വ്യക്തമായിട്ടില്ല. 

എന്‍എച്ച്എസ് കൊവിഡ്-19 ആപ്പ് സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നതായി ആരോപണം ഉയരുന്നുണ്ടെങ്കില്‍ ഇതിനെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായി. ക്രിട്ടിക്കല്‍ വിഭാഗത്തില്‍ വരുന്ന ചില ജോലിക്കാര്‍ക്ക് മാത്രമായി ക്വാറന്റൈന്‍ റദ്ദാക്കാനാണ് നിര്‍ദ്ദേശമുള്ളത്. ഭക്ഷ്യവിതരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിസന്ധി നേരിടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. എന്‍എച്ച്എസ് കൊവിഡ് ആപ്പിന്റെ സെന്‍സിറ്റിവിറ്റി കുറയ്ക്കാനുള്ള പദ്ധതികള്‍ മന്ത്രിമാര്‍ ഉപേക്ഷിച്ചെന്ന് നം.10 സ്ഥിരീകരിച്ചു. 

പത്ത് ദിവസത്തെ സെല്‍ഫ് ഐസൊഷന്‍ വിധിക്കുന്ന ആപ്പ് അതിന്റെ പണിയാണ് ചെയ്യുന്നതെന്ന് വക്താവ് പറഞ്ഞു. എന്നാല്‍ ഫാക്ടറികളിലും, പബ്ബുകളിലും, റെസ്റ്റൊറന്റുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാതെ അടയ്‌ക്കേണ്ട സ്ഥിതിയാണെന്ന് ബിസിനസ്സ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നെഗറ്റീവ് ടെസ്റ്റ് ഫലം കാണിക്കുന്നവരെ പ്രവേശിപ്പിക്കുന്ന രീതിയെ അവലംബിക്കാതെ വാക്‌സിന്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നത് യുവാക്കളെ ലക്ഷ്യം വെച്ചാണെന്നാണ് കരുതുന്നത്. 

ജീവിതത്തിലെ ചില സുപ്രധാന സന്തോഷങ്ങളും, അവസരങ്ങളും വാക്‌സിനേഷനെ ആശ്രയിച്ചിരിക്കും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ നീണ്ട ലോക്ക്ഡൗണിന് ശേഷം പബ്ബുകള്‍ ആദ്യമായി തുറന്ന ദിവസം തന്നെ ബോറിസ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചത് മേഖലയില്‍ നിന്നുള്ള നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ സെപ്റ്റംബര്‍ വരെ സമയം അനുവദിച്ച് കൊണ്ട് യുവാക്കളെ കൊണ്ട് എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുപ്പിച്ച് മറ്റൊരു വ്യാപനത്തിലേക്ക് നയിക്കുന്നത് തടയാനാണ് അധികൃതരുടെ നീക്കങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.