CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 42 Seconds Ago
Breaking Now

പേരക്കുട്ടികളെ കാണാന്‍ ഹാരി രാജകുമാരനെയും, മകളെയും കോടതി കയറ്റും? ഭീഷണിയുമായി മെഗാന്റെ പിതാവ് തോമസ് മാര്‍ക്കിള്‍

മകള്‍ രാജകുമാരനെ വിവാഹം കഴിച്ചത് അവസരമാക്കി മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ തോമസിന് മടിയുണ്ടായിരുന്നില്ലെന്നതാണ് പ്രശ്‌നം വഷളാക്കുന്നത്

അകന്ന് കഴിയുന്ന മകളുടെ കുട്ടികളെ കാണാന്‍ കോടതി കയറാന്‍ ഒരുങ്ങി മെഗാന്റെ പിതാവ് തോമസ് മാര്‍ക്കിള്‍. ഹാരി രാജകുമാരന്റെ ഭാര്യാപിതാവ് തോമസിന്റേതാണ് ഭീഷണി. 

മകളുമായി അകന്ന് കഴിയുന്ന പിതാവ് ഇതുവരെ ഹാരിയെ നേരിട്ട് കണ്ടിട്ടില്ല. അങ്ങിനെ ഇരിക്കവെയാണ് സസെക്‌സ് ഡ്യൂക്കിനെയും, ഡച്ചസിനെയും കോടതി കയറ്റിയിട്ടായാലും പേരക്കുട്ടികളായ ആര്‍ച്ചിയെയും, ലിലിബെറ്റിനെയും കാണുമെന്ന് 77-കാരനായ തോമസ് ഭീഷണി മുഴക്കിയത്. 

സമീപ ഭാവിയില്‍ തന്നെ വിഷയം കോടതിയില്‍ എത്തിക്കാന്‍ താന്‍ തയ്യാറാണെന്ന് ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ തോമസ് മാര്‍ക്കിള്‍ പറഞ്ഞു. മെഗാനുമായി വലിയ അടുപ്പമില്ലാതെ കഴിഞ്ഞുവരവെയാണ് ഹാരിയുമായുള്ള വിവാഹത്തിന്റെ പേരില്‍ വീണ്ടും അടുക്കുമെന്ന് തോന്നിച്ചത്. പക്ഷെ ഒരു പാപ്പരാസി ഫോട്ടോഗ്രാഫറുമായി ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ കരാറുണ്ടാക്കിയെന്ന് വ്യക്തമായതോടെ ബന്ധം വഷളായി. 

ഹൃദയാഘാതത്തെത്തുടര്‍ന്ന് വിവാഹ ചടങ്ങില്‍ നിന്നും തോമസ് പിന്‍വാങ്ങുകയും ചെയ്തു. പിതാവ് തന്നെ ചതിച്ചതിനാല്‍ വീണ്ടുമൊരു അനുനയത്തിന് ഒരുക്കമല്ലെന്ന് മെഗാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മകള്‍ രാജകുമാരനെ വിവാഹം കഴിച്ചത് അവസരമാക്കി മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ തോമസിന് മടിയുണ്ടായിരുന്നില്ലെന്നതാണ് പ്രശ്‌നം വഷളാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.