CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 18 Minutes 33 Seconds Ago
Breaking Now

കോണ്‍ഗ്രസ് ഭരിക്കുന്ന കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ സംഘത്തിലും കോടികളുടെ തട്ടിപ്പ്

അഴിമതിയില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാര്‍ പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി രണ്ട് മാസമായിട്ടും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ സംഘത്തില്‍ കോടികളുടെ തട്ടിപ്പ്. അഴിമതിയില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാര്‍ പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി രണ്ട് മാസമായിട്ടും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.

കണ്ണാടി പഞ്ചായത്തിലെ കണ്ണന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ സംഘത്തിലെ കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടി സഹകരണസംഘം രജിസ്ട്രാര്‍ പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വന്നു.

ക്രമക്കേട് വ്യക്തമായ സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിച്ചുകൊണ്ട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കഴിഞ്ഞ ഏപ്രില്‍ എട്ടിന് ഉത്തരവ് ലഭിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ചെറിയ തുകയ്ക്ക് വായ്പ എടുത്തവരുടെ ആധാരം വച്ച് 4 കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപ തട്ടിയെന്നായിരുന്നു സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ ഓഡിറ്റര്‍ കണ്ടെത്തിയത്.

ഈ തുക മുന്‍ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കണമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. വായ്പാ തിരിമറി, സ്ഥിര നിക്ഷേപം തിരിച്ചു നല്‍കാതിരിക്കല്‍, രേഖകളില്ലാതെ വായ്പ അനുവദിക്കല്‍, അപേക്ഷകര്‍ അറിയാതെ വായ്പ പുതുക്കല്‍ തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ സൊസൈറ്റി പ്രസിഡന്റും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ എന്‍ വിനേഷിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴും ബാങ്ക് ഭരിക്കുന്നത് തട്ടിപ്പ് സംഘത്തിന്റെ ബിനാമികളാണെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ബാങ്കില്‍ ഇപ്പോഴും വിനേഷിന്റെ സാന്നിധ്യമുണ്ട്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശവും ഇതുവരെ പാലിച്ചിട്ടില്ല. വിനേഷിന് പുറമെ ഹോണററി സെക്രട്ടറി, മുന്‍ ഭരണസമിതി അംഗങ്ങള്‍, 9 ജീവനക്കാര്‍ തുടങ്ങിയവര്‍ അഴിമതിയില്‍ പങ്കാളികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.