CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 48 Minutes 49 Seconds Ago
Breaking Now

രാജകുടുംബത്തിന്റെ മുട്ടുവിറച്ച് തുടങ്ങി! ഹാരി രാജകുമാരന്റെ പുസ്തകങ്ങള്‍ രാജവാഴ്ചയുടെ അടിത്തറ ഇളക്കുമെന്ന് ഭീതി; പിതാവ് ചാള്‍സിന്റെ ഖ്യാതി ഇല്ലാതാക്കി ഭരണത്തിലേറുമ്പോള്‍ നാണംകെടുത്തും?

ഒരു പുസ്തകം രാജ്ഞിയുടെ മരണശേഷം പുറത്തിറക്കുമെന്ന വാര്‍ത്ത തെറ്റും, അപകീര്‍ത്തികരവുമാണെന്ന് ഹാരിയുടെ അഭിഭാഷകര്‍

സ്വാതന്ത്ര്യം അനുവദിക്കാതെ മറച്ചുവെയ്ക്കാമെന്ന് കരുതിയതെല്ലാം ഒരു ദിവസം പുറത്തുവരുമെന്ന് കേട്ടാല്‍ ആരുമൊന്ന് ഭയക്കും, ബ്രിട്ടീഷ് രാജകുടുംബം ആണെങ്കില്‍ പോലും. രാജകീയ പദവികള്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയ ഹാരി രാജകുമാരന്‍ ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ നാല് പുസ്തകങ്ങള്‍ പുറത്തിറക്കുമെന്ന് കേട്ടതോടെ രാജകുടുംബം ഭയത്തില്‍ മുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജവാഴ്ചയെ തന്നെ അസ്ഥിരപ്പെടുത്തുകയും, പിതാവ് ചാള്‍സ് രാജകസേരയില്‍ എത്തുമ്പോഴേക്കും അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിക്കുകയും ചെയ്യുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക. ഒരു പുസ്തകം രാജ്ഞിയുടെ മരണശേഷമാണ് പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്ഞിയില്‍ നിന്നും ഭരണസാരഥ്യം കൈമാറാനുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരോഗമിക്കുകയാണ്. ഈ അധികാര കൈമാറ്റത്തെ വരെ ബാധിക്കുന്ന വാദങ്ങള്‍ പുസ്തകത്തില്‍ അടങ്ങിയേക്കുമെന്നാണ് ആശങ്ക. 

എന്നാല്‍ ഒരു പുസ്തകം രാജ്ഞിയുടെ മരണശേഷം പുറത്തിറക്കുമെന്ന വാര്‍ത്ത തെറ്റും, അപകീര്‍ത്തികരവുമാണെന്ന് ഹാരിയുടെ അഭിഭാഷകര്‍ അവകാശപ്പെട്ടു. ഹാരിയുടെ ആദ്യ പുസ്തകം അടുത്ത വര്‍ഷമാണ് പുറത്തെത്തുക. തന്നൈ രൂപപ്പെടുത്തിയ അനുഭവങ്ങളും, സാഹസങ്ങളും, നഷ്ടങ്ങളും, ജീവിതപാഠങ്ങളും അടങ്ങിയ സത്യസന്ധമായ ഓര്‍മ്മക്കുറിപ്പാണ് പുസ്തകമെന്ന് ഹാരി വ്യക്തമാക്കിയിട്ടുണ്ട്. ഡയാന രാജകുമാരിയുടെ 25-ാം മരണ വാര്‍ഷികം അടയാളപ്പെടുത്തിയാണ് പുസ്തകം എത്തുക. 

അതേസമയം രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയും ഇതോടൊപ്പം എത്തുന്നുണ്ട്. 70 വര്‍ഷക്കാലം രാജപദവിയില്‍ ഇരുന്നതിന്റെ ആഘോഷം ഹാരിയുടെ പുസ്തകത്തിലെ സത്യങ്ങളുടെ വെള്ളപ്പാച്ചിലില്‍ ഇല്ലാതാകുമെന്ന ആശങ്കയാണ് രാജകുടുംബത്തിലെ ചിലര്‍ക്കുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.